അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് RCB കിരീടം സ്വന്തമാക്കുന്നത്.
ഫൈനലിന്റെ ഗതി മാറ്റിയത് RCB ബാറ്റ്സ്മാൻ ഫിൽ സാൾട്ടിന്റെ കിടിലൻ ഫീൽഡിംഗ് മൂലമാണ്. പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ പ്രിയൻഷ് ആര്യയുടെ നിർണായക്കരമായ വിക്കറ്റിന് കാരണമായത് ഫിൽ സാൾട്ടാണ്.
191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന്റെ തുടക്കം മികച്ചതായിരുന്നു. 19 പന്തിൽ നിന്ന് 24 റൺസ് നേടിയ ആര്യ നാല് ബൗണ്ടറികൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ 4.5 ഓവറിൽ ജോഷ് ഹേസൽവുഡ് എറിഞ്ഞ പന്തിൽ താരം ഔട്ടാവുകയായിരുന്നു.
ബോഡി ലക്ഷ്യമാക്കി ഹേസൽവുഡ് എറിഞ്ഞ പന്ത് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിന് മുകളിലൂടെ ആര്യ കൂറ്റൻ സിക്സിന് ശ്രമിക്കുകയായിരുന്നു. എന്നാൽ വലതുവശത്തേക്ക് ഓടിയെത്തിയ സാൾട്ട് ബൗണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുക്കുകയായിരുന്നു.
ക്യാച്ച് എടുത്തതിന് ശേഷം തന്റെ നിയന്ത്രണം വിട്ട് ബൗണ്ടറി ലൈൻ കടക്കാൻ പോവുന്ന സമയത്ത് താരം പന്ത് വീണ്ടും എയറിലേക്ക് എറിഞ്ഞ് ഭത്രമായി ക്യാച്ച് എടുക്കുകയായിരുന്നു. താരം നേടിയ ക്യാച്ചിന്റെ വീഡിയോ ഇതാ.
ഈയൊരു വിക്കെറ്റ് പോയത് കൂടി പഞ്ചാബിന് മികച്ചൊരു പാർട്ണർഷിപ്പ് കണ്ടത്താൻ സാധിച്ചില്ല. വിക്കെറ്റുകൾ തുടർച്ചയായി നഷ്ടമാക്കാൻ തുടങ്ങി. എന്തിരുന്നാൽ പോലും ഫീൽഡിംഗിന് പുറമെ ബാറ്റ് കൊണ്ട് താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാതെ പോയത് ആരാധകർക്ക് നിരാശ പകരുന്നുണ്ട്.