FootballReal MadridSports

ലാമിയ യമാലിന് പറ്റിയ എതിരാളി; കിടിലൻ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്‌

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന റയൽ മാഡ്രിഡ്‌ ഇപ്പോളെ അടുത്ത സീസണിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ടീം നിലവിൽ വമ്പൻ സൈനിങ്ങുകൾക്ക് ഒരുങ്ങുകയാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് യുവ താരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌. നിക്കോ വില്യംസിന്റെ നിലവിലെ ക്ലബ്ബായ അത്‌ലറ്റിക് ക്ലബ് ഏകദേശം താരത്തിനായി 58 മില്യൺ നാണ് റിലീസ് ക്ലോസായി ആവിശ്യപ്പെട്ടിരിക്കുന്നത്. ഈയൊരു തുക റയൽ മാഡ്രിഡ്‌ അംഗീകരിക്കാനാണ് സാധ്യത.

MARCA യുടെ റിപ്പോർട്ട്‌ പ്രകാരം ക്ലബ്‌ വേൾഡ് കപ്പിന് മുൻപായി തന്നെ നിക്കോ വില്യംസിന്റെ സൈനിങ് പൂർത്തിയാക്കാനാണ് മാഡ്രിഡഡിന്റെ ശ്രമം. റയലിന് ഈയൊരു നീക്കം വിജയക്കരമായി അവസാനിപ്പിക്കാൻ സാധിച്ചാൽ, ബാഴ്സയുടെ ലാമിയ യമാലിന് പറ്റിയ എതിരാളിയായിരിക്കും നിക്കോ.

അതോടൊപ്പം 22 കാരനായ നിക്കോയുടെ സൈനിങ് റയലിന്റെ ബ്രസീലിയൻ മുന്നേറ്റ താരം റോഡ്രിഗോയുടെ പുറത്തേക്കുള്ള വഴി തെള്ളിയിക്കും ചെയ്യും. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.