നിലവിൽ ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പർ ജയൻറ്സ് ആറ് മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നായകൻ എന്ന നിലയിൽ പന്ത് വിജയമാണെങ്കിലും ബാറ്റർ എന്ന നിലയിൽ താരം പരിപൂർണ പരാജയമാണ്. മെഗാ ലേലത്തിൽ 27 കോടി രൂപ ചിലവഴിച്ച് സ്വന്തമാക്കിയ പന്തിന് സീസണിലിത് മികച്ച ബാറ്റിംഗ് പ്രകടനം നടത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ പന്ത് എൽഎസ്ജിയിൽ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യതയും ഏറെയാണ്..അതിന് ചില കാരണങ്ങൾ കൂടിയുണ്ട്.
പന്തിന്റെ ബാറ്റിംഗ് പ്രകടനം ഇത്രമേൽ ചർച്ചയാവാൻ കാരണം അദ്ദേഹത്തിന് ലഭിച്ച തുക തന്നെയാണ്. ഇത്രയും തുക ലഭിച്ചില്ലായിരുന്നെങ്കിലും പന്തിന്റെ പ്രകടനത്തിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വരില്ലായിരുന്നു. എന്നാൽ ഈ സീസണിൽ പന്ത് മികച്ച പ്രകടനം നടത്തിയില്ലെങ്കിലോ, ടീം കിരീടം നേടിയില്ല എങ്കിലോ പന്തിന്റെ കാര്യം കുറച്ച് കുഴപ്പത്തിലാവും.
ലക്നൗ ഉടമ ഗോയെങ്കയുടെ നിലപാടുകളും പ്രവർത്തികളും നേരത്തെ പല തവണ ചർച്ചയായതാണ്. റൈസിംഗ് പുണെ സൂപ്പർ ജയൻറ്സിന്റെ ഉടമയായ സമയത്ത് ധോണിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കിയതും കഴിഞ്ഞ സീസണിലെ മത്സരം തോറ്റതിന് ലോകേഷ് രാഹുലിനോട് പരസ്യമായി തർക്കിച്ചതും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതമായ കാര്യമാണ്. ഈ സീസണിലും ഋഷഭ് പന്തിനോടും മികച്ച സമീപനമല്ല ഗോയെങ്കയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
ഇത്തരത്തിലുള്ള ഗോയെങ്ക ലക്നൗ ഈ സീസണിലും കിരീടം നേടിയില്ല എങ്കിൽ, അല്ലെങ്കി പന്ത് മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ ടീമിൽ നിന്ന് തന്നെ പുറത്താക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം പന്ത് ഒരു തരത്തിലും ടീമിനെ സ്വാധിനിക്കുന്നില്ല എങ്കിൽ, പന്തിന്റെ ആവശ്യം ഗോയെങ്കയ്ക്കില്ല. കാരണം നായകനാക്കാൻ കെൽപ്പുള്ള നിരവധി താരങ്ങൾ ലക്നൗവിലുണ്ട്. വിക്കറ്റ് കീപ്പർ റോളിലേക്കും ആളുകളുണ്ട്.
27 കോടി മുടക്കി അടുത്ത സീസണിലും പന്തിനെ നിലനിർത്തുന്നത് പകരം പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഗോയെങ്ക എന്ന ബിസിനസ് കാരൻ തുനിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.