സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ.
ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ് കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് നീക്കം നടത്തുന്നത്. ലോൺ അടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് മൊഹമ്മദന്സിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നും എന്നാൽ ഇരുവരും ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും ചർച്ചകൾ വീണ്ടും തുടരുമെന്നുമാണ് റിപ്പോർട്ട്.
താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കാൻ സാധ്യതയില്ലെന്ന് നേരത്തെ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്‌തെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കാര്യമായത് കൊണ്ട് ഇനി എന്ത് സംഭവിക്കുമെന്നും പറയാനാവില്ല.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആകെ 3 മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടുള്ളു. വളരെ കുറച്ച് പ്ലെയിങ് ടൈമുകൾ മാത്രം ലഭിച്ചുവെങ്കിലും ആ സമയങ്ങളിൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ച താരമാണ് അമാവിയ.
വിങ്ങിൽ വളരെ വേഗത്തിൽ കുതിക്കാൻ കഴിയുന്ന താരം വലിയ ഭാവി കണക്കാക്കുന്ന താരം കൂടിയാണ്.