CricketCricket LeaguesIndian Premier LeagueSports

മുംബൈയെ ജയിപ്പിച്ചത് ഹാർദിക് അല്ല; രോഹിതിന്റെ തന്ത്രങ്ങൾ, KL രാഹുലിനെ പുറത്താക്കി…

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തന്മാരായ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്. 12 റൺസിനാണ് മുംബൈ ഡൽഹിയെ തോൽപ്പിച്ചത്. മുംബൈയുടെ വിജയത്തിന് കാരണമായത് രോഹിത് ശർമ്മയുടെ നീക്കങ്ങളും.

206 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി, തുടക്കത്തിൽ തന്നെ ഗാംഭീര വെടിക്കെട്ട് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെ രോഹിത് സ്പിന്നർ കരൺ ശർമ്മയെ ഇമ്പാക്ട് പ്ലേയറായി കൊണ്ടുവരാൻ നിർദ്ദേഷിച്ചു. ഈയൊരു നീക്കമാണ് കളി മാറ്റി മറിച്ചത്.

സ്പിന് അനുകൂലമായ പിച്ചായത് കൊണ്ട് തന്നെ കരൺ ശർമ്മക്ക് കിടിലൻ പ്രകടനമാണ് കാഴ്ച്ചവെക്കാൻ സാധിച്ചത്. 10 ഓവർ കഴിയുമ്പോൾ ഒരു വിക്കെറ്റ് മാത്രം നേടാൻ കഴിഞ്ഞ മുംബൈക്ക് 19 ഓവറാവുമ്പോൾ ഡൽഹിയെ ഓൾ ഔട്ടാക്കാൻ സാധിച്ചു.

അതോടൊപ്പം അപകടക്കാരനായ കെഎൽ രാഹുലിനെ പുറത്താക്കിയത് രോഹിത് ശർമ്മയുടെ തന്ത്രമാണ്. ഹാർദിക് കെഎൽ രാഹുലിനെതിരെ പേസ് ബൗളർ വെച്ച് എറിയാൻ പോകുമ്പോൾ, ഡഗ്ഔട്ടിൽ നിന്ന് കരൺ ശർമ്മയെ കൊണ്ട് എറിപ്പിക്കാൻ നിർദ്ദേശിച്ചത് രോഹിതാണ്. ഈയൊരു നീക്കവും ഫലം കണ്ടു.

അവസാന നിമിഷത്തെ ഗംഭീര ഫീൽഡിങ് പ്രകടനം കൂടി വന്നതോടെ മുംബൈ ജയം ഉറപ്പിച്ചു. മത്സരത്തിൽ മൂന്ന് വിക്കെറ്റ് എടുത്ത കരൺ ശർമ്മ തന്നെയാണ് കളിയിലെ താരം.