ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഇതിഹാസ താരമാണ് സാക്ഷാൽ കൃസ്റ്റ്യാനോ റൊണാൾഡോ ഒരു നൂറ്റാണ്ടിന്റെ വിസ്മയം ഒരുപാട് റെക്കോർഡുകൾ എല്ലാം സ്വന്തം പേരിൽ ആക്കിയ താരം.
റൊണാൾഡോ വീണ്ടും ഒരു അങ്കത്തിന് ഇറങ്ങുകയാണ് യുഎഫ്എ നേഷൻസ് ലീഗിന്റെ ഫൈനലിൽ സ്പെയിനിനെയാണ് നേരിടുന്നത്.
സെമിയിൽ റോണോ നേടിയ ഗോളാണ് പോർച്ചുഗലിനെ ഫൈനലിൽ എത്തിച്ചത്.മത്സരത്തിന് മുന്നെ റൊണാൾഡോ വിരമിക്കലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് .
എന്റെ മാനസികാവസ്ഥ ദിനംപ്രതി ജീവിക്കുക എന്നതാണ്. എനിക്ക് കളിക്കാൻ ഇനി അധിക വർഷങ്ങളില്ല… പക്ഷേ ഞാൻ ആ നിമിഷം ആസ്വദിക്കുകയാണ്.
എന്റെ വിരമിക്കലിന് ഒരു ദിവസവും തീരുമാനിച്ചിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്നു, ആസ്വദിക്കാനും എനിക്ക് ഇഷ്ടപ്പെട്ട ദിവസം വരെ മുന്നോട്ട് പോകാനും ഞാൻ ഇവിടെയുണ്ട്”.
എന്നതാണ് റൊണാൾഡോ പറഞ്ഞത്.
