CricketIndian Premier League

ഐപിഎലിലെ കോടീശ്വരനാവാൻ സഞ്ജു സാംസൺ സുവർണ്ണാവസരം; എങ്ങനെയെന്ന് പരിശോധിക്കാം!!

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്നറിയാനുള്ള ശ്രമങ്ങളിലാണ് ആരാധകർ. 

നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സിനും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എം.എസ് ധോണി വിരമിക്കാൻ ഒരുങ്ങുന്നതാടെ, ടീമിന്റെ അടുത്ത നായകനായി സഞ്ജുവിനെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് CSK.

മറുഭാഗത്ത് നോക്കുകയാണേൽ ശ്രേയസ് ഐയർ ടീം വിട്ടത്തോടെ പുതിയ ക്യാപ്റ്റനായുള്ള തിരച്ചിലാണ് KKR. ടീം ഈയൊരു സ്ഥാനത്തേക്ക് KKR  പരിഗണിക്കുന്നത് സഞ്ജുവിനെയാണ്. CSK നിലവിൽ താരത്തെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്.

ഈയൊരു നീക്കം വിജയക്കരമായിലെങ്കിൽ, വരാൻ പോവുന്ന 2026 സീസൺ മുന്നോടിയായിയുള്ള മിനി-ഓക്ഷനിൽ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് CSK യും KKR ഉം. അങ്ങനെ വരുകയാണേൽ, ഏത് അറ്റം വരെ പോയിട്ടാണെങ്കിലും ഇരു ടീമും താരത്തിനായി മത്സരമിക്കുമെന്നാണ് അഭ്യുഹം.

ഇതോടെ താരം ഐപിഎൽ ചരിത്രത്തിലെ  തന്നെ ഏറ്റവും വിലയേറിയ താരമാവാൻ സാധ്യതയുണ്ട്. കാരണം അടുത്ത സീസൺ മുന്നോടിയായി താരത്തിന്റെ സേവനം ഇരു ടീമിനും നിർണായക്കരമാണ്. അതുകൊണ്ട് തന്നെ താരത്തെ ഇതിൽ ഏത് ടീം സ്വന്തമാക്കുകയാണേലും, വലിയ തുകയ്ക്ക് മാത്രമെ സ്വന്തമാക്കാൻ കഴിയുകയുള്ളുവെന്ന് തീർച്ചയാണ്.