മലയാളി താരം സഞ്ജു സാംസൺ സിഎസ്കെയിലേക്കെത്തുമോ? സമൂഹ മാധ്യമങ്ങളിൽ നിലവിൽ ഇത്തരത്തിലുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ ചർച്ചകൾ കൊണ്ട് മാത്രം കാര്യമായുണ്ടാകുമോ? സഞ്ജു സിഎസ്കെയിലെത്തുമോ? പരിശോധിക്കാം..
ഐപിഎല്ലിൽ ലേലത്തിലൂടെ മാത്രമല്ല, ട്രേഡ് ഓപ്‌ഷനിലൂടെയും ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. നേരത്തെ ഹർദിക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ചത് ഇതേ ട്രേഡ് ഓപ്‌ഷനിലാണ്. ആരും വിചാരിക്കാത്ത സാഹചര്യത്തിലാണ് മുംബൈ ഈ നീക്കം നടത്തിയത്. ട്രേഡ് ഓപ്‌ഷൻ ഐപിഎൽ പരിധിയിൽ ഉള്ളതിനാൽ സഞ്ജുവിനെ സിഎസ്കെയ്ക്ക് സ്വന്തമാക്കൻ സാധിക്കും.. പക്ഷെ ചില കടമ്പകൾ കൂടിയുണ്ട്.
രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു തയാറാവണം എന്നതാണ് ആദ്യത്തെ ഘടകം. സഞ്ജു രാജസ്ഥാൻ വിടണമെന്നും ലോയാലിറ്റിയുടെ പേരിൽ സഞ്ജു ഇനിയും രാജസ്ഥാനിൽ തുടരുന്നതിന് അർത്ഥമില്ലെന്നും സഞ്ജു ആരാധകർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ രാഹുൽ ദ്രാവിഡ് പരിശീലകനായി വന്നതോടെ സഞ്ജു പേരിൽ മാത്രം നായകനായെന്നും തീരുമാനങ്ങളെടുക്കുന്നത് ദ്രാവിഡ് ആണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു റോയൽസ് വിടണമെന്നും റോയൽസ് വിടുന്ന സഞ്ജുവിന് മികച്ച ഓപ്‌ഷൻ ചെന്നൈസ് സൂപ്പർ കിങ്‌സ് ആണെന്നും സഞ്ജു ആരാധകർ ചൂണ്ടിക്കാട്ടുന്നു. മറുഭാഗത്ത് സിഎസ്കെ ആരാധകരും സഞ്ജുവിനെ ടീമിൽ എത്തിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതിനാലാണ് സഞ്ജു- സിഎസ്കെ റൂമർ സജീവമാകുന്നത്.
നേരത്തെ ഐപിഎൽ ലേലത്തിന് മുമ്പ് ഋഷഭ് പന്തിനെ സ്വന്തമാക്കാൻ സിഎസ്കെ നീക്കം നടത്തിയിരുന്നു. ഇതിനായി രണ്ട് താരങ്ങളെ മാത്രം നിലനിർത്തി പന്തിനെ ലേലത്തിൽ വാങ്ങിക്കാനായിരുന്നു സിഎസ്കെയുടെ നീക്കം. എന്നാൽ പന്ത് നായകൻ സ്ഥാനം ആവശ്യപ്പെട്ടത്തോടെ സിഎസ്കെ പിന്മാറുകയും രണ്ട് താരങ്ങളെ നിലനിർത്താൻ തിരുമാനിച്ച അവർ അഞ്ച് താരങ്ങളെ നിലനിർത്തുകയും ചെയ്തു. സിഎസ്കെ ധോണിക്ക് പകരം ഒരു വിക്കറ്റ് കീപ്പറെ നോട്ടമിടുന്നുണ്ട് എന്നത് വ്യക്തം. പന്തിനെ നഷ്ടമായതോടെ സിഎസ്കെ സഞ്ജുവിന് പിന്നാലെ പോയാലും അത്ഭുതപ്പെടാനില്ല..