in , , ,

രാഹുലിന് വിശ്രമം; ഏകദിനത്തിലേക്ക് സഞ്ജുവിന് റീ-എൻട്രി

ഏകദിന ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ ലോകേഷ് രാഹുലിന് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് ടൈം ഓഫ് ഇന്ത്യയുടെ ഗൗരവ് ഗുപ്ത റിപ്പോർട്ട് ചെയ്യുന്നത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾ പൊലിഞ്ഞതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ്. എന്നാൽ ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒരു ടി20- ഏകദിന പരമ്പരയുണ്ട്. അഞ്ച് ടി20 അടങ്ങുന്ന ടി20 പരമ്പര ജനുവരി 22 നും മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന ഏകദിന പരമ്പര ഫെബ്രുവരി ആറിനും ആരംഭിക്കും. ഈ രണ്ട് പരമ്പരയിലും മലയാളി താരം സഞ്ജു സ്‌ക്വാഡിൽ ഉൾപ്പെടാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്.

ചാമ്പ്യൻസ്ട്രോഫിക്ക് മുമ്പ് നടക്കുന്ന ടി20 പരമ്പരയായതിനാലും ബോർഡർ- ഗാവസ്‌കർ ട്രോഫി സമാപിച്ച സാഹചര്യത്തിലും ചാമ്പ്യൻസ്ട്രോഫിക്കുള്ള സ്‌ക്വാഡ് ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ ഇറങ്ങില്ല. പകരം നേരത്തെ ബംഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കയ്ക്കുമെതിരെ കളിച്ചത് പോലെ രണ്ടാം കിട ടീമുമായിട്ടായിരിക്കും ഇന്ത്യ ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടുക. ഇന്ത്യയുടെ രണ്ടാം കിട ടീമിൽ സ്ഥാനം ഉറപ്പിച്ച സഞ്ജു ഈ ടി20 പരമ്പരയിലും ടീമിലുണ്ടാകും. എന്നാൽ ടി20യിൽ മാത്രമല്ല, ഏകദിന പരമ്പരയിലും സഞ്ജുവിന് അവസരം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഏകദിന ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ ലോകേഷ് രാഹുലിന് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് ടൈം ഓഫ് ഇന്ത്യയുടെ ഗൗരവ് ഗുപ്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിലെനെതിരെയുള്ള ഏകദിന പരമ്പരയിൽ മാത്രമായിരിക്കും രാഹുലിന് വിശ്രമം അനുവദിക്കുക. ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് താരം തിരിച്ചെത്തും. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഋഷഭ് പന്തിനൊപ്പം ടീമിന്റെ രണ്ടാം ചോയിസ് വിക്കറ്റ് കീപ്പറാവാൻ സഞ്ജുവിന് സാധ്യത വർധിച്ചിരിക്കുകയാണ്.

ടി20യിൽ പ്രധാന വിക്കറ്റ് കീപ്പറാവുന്ന താരം ഏകദിനത്തിൽ രണ്ടാം ചോയിസായി ടീമിലെത്തിയേക്കും. ഇവിടെ നിന്ന് ലഭിക്കുന്ന അവസരം കൃത്യമായി മുതലാക്കാനായാൽ ചാമ്പ്യൻസ് ട്രോഫിക്കുള്ള റിസേർവ് സ്‌ക്വാഡിലെ സഞ്ജുവിന് സീറ്റുറപ്പിക്കാം..

നാലിനു പിന്നാലെ അഞ്ചും പൂർത്തിയാവുമോ? സൂപ്പർതാരത്തിനായി ചർച്ചകൾ തുടങ്ങി👀🔥

വയസ്സ് 21!! യുവ മുംബൈക്കാരനെ ട്രയൽസിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്💥; കിടിലൻ സൈനിങ് ലോഡിങ്…