I LeagueKBFC

ബ്ലാസ്റ്റേഴ്സിൽ നാണം കെട്ടവന്റെ ഐതിഹാസിക തിരിച്ച് വരവ്; 23 കളികൾ,തോറ്റത് ഒറ്റ ഒന്നിൽ,2 കിരീടങ്ങൾ

മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയത് ശേഷം 2020 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.എന്നാൽ 18 കളികളിൽ നിന്നും ആകെ 3 ജയം നേടിയ അദ്ദേഹം സീസണി പകുതിയിൽ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

ഒരു സീസണിൽ തന്റെ ടീമിനെ 23 മത്സരങ്ങളിൽ പരിശിപ്പിച്ചപ്പോൾ ടീം തോറ്റത് ആകെ ഒറ്റ തവണ. കൂടാതെ 18 വിജയവും 4 സമനിലകളുമായി രണ്ട് കിരീടങ്ങൾ. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകൻ കിബൂ വികൂന സീസണിലെ മിന്നും ഫോമിലാണ്. കൊല്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ എഫ്സിക്കൊപ്പമാണ് താരത്തിന്റെ ഈ ഐതിഹാസിക കുതിപ്പ്.

മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയത് ശേഷം 2020 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.എന്നാൽ 18 കളികളിൽ നിന്നും ആകെ 3 ജയം നേടിയ അദ്ദേഹം സീസണി പകുതിയിൽ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ബഗാനെ ചാമ്പ്യൻമാരാക്കി മികച്ച പ്രൊഫൈലുമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ വികുനയുടെ കരിയറിന് ബ്ലാസ്റ്റേഴ്സിൽ ഇടിവ് സംഭവിച്ചു. അന്ന് സംഭവിച്ച ഇടിവാണ് വികൂന ഇന്ന് തിരിച്ച് പിടിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഐ- ലീഗ് 3യുടെ തുടർച്ചയായ ഒരേ സീസണിലാണ് ഐ- ലീഗ് 2 ഉം നടക്കുന്നത്. അതിനാൽ ഈ സീസണിൽ ഐ- ലീഗ് 3 കിരീടവും ഐ- ലീഗ് 2 കിരീടവുമാണ് വികൂന ഡയമണ്ട് ഹാർബറിന് നേടിക്കൊടുത്തത്.

ഐ ലീഗ് 3യിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നും 3 വിജയവും ഒരു പരാജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഐ- ലീഗ് 3 പ്ലേ ഓഫ് ഘട്ടത്തിന് യോഗ്യത നേടിയ ഡയമണ്ട് ഹാർബർ പ്ലേ ഓഫിൽ കളിച്ച 4 മത്സരങ്ങളിലും ജയിച്ച് ഫൈനലിന് യോഗ്യത നേടി. ഫൈനലിൽ ചാൻമരി എഫ്സിയെ തോൽപ്പിച്ച് ഐ- ലീഗ് 3 കിരീടവും ഐ- ലീഗ് 2 പ്രവേശനവും അവർ നേടി.

ഐ- ലീഗ് രണ്ടിൽ കളിച്ച 14 മത്സരങ്ങളിൽ പത്ത് വിജയവും 4 സമനിലയുമായി തോൽവി അറിയാതെ ലീഗ് ചാമ്പ്യൻസ്മാരാവുകയുംഅടുത്ത സീസണിലെ ഐ- ലീഗിന് യോഗ്യത നേടുകയും ചെയ്തു. എന്നാൽ ഐ- ലീഗ് കിബു വികൂനയ്ക്ക് ആദ്യ കളരിയല്ല. നേരത്തെ മോഹൻ ബഗാനെ ഐ- ലീഗ് ചാമ്പ്യന്മാരാക്കിയത് വികൂനയാണ്.