ആദ്യ മത്സരത്തിൽ രണ്ടോവറിൽ രണ്ട് വിക്കറ്റ്. രണ്ടാം മത്സരത്തിൽ എറിഞ്ഞ നാല് ഓവറിൽ 4 വിക്കറ്റ്. ആകെ 6 ഓവറിൽ വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. അതും കൂറ്റനടിക്കാരുടെ വിക്കറ്റുകൾ. കോടികൾ ചിലവഴിച്ച് വാങ്ങിയവന്റെ കാര്യമല്ല പറയുന്നത്, മറിച്ച് ലേലത്തിൽ ആർക്കുമാർക്കും വേണ്ടാതിരുന്ന ശാർദൂൽ താക്കൂറിനെ പറ്റിയാണ്. ആർക്കും വേണ്ടാത്ത തന്നെ ഐപിഎല്ലിൽ വീണ്ടും തിരിച്ചെത്തിക്കാൻ കാരണക്കാരനായ സൂപ്പർ താരത്തെ പറ്റി മനസ്സ് തുറക്കുകയാണ് താക്കൂറിപ്പോൾ..
മെഗാ ലേലത്തിൽ ആരും സ്വന്തമാക്കാത്ത തന്റെ ഐപിഎൽ തിരിച്ച് വരവിന് നിർണായക പങ്ക് വഹിച്ചത് ലക്നൗ സൂപ്പർ ജയന്റസ് മെന്റർ ആയ സഹീർ ഖാനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താക്കൂർ. ഐപിഎല്ലിൽ ആരും സ്വന്തമാക്കാത്തതോടെ ഏതെങ്കിലും ടീമിന്റെ ക്യാമ്പിൽ ഭാഗമാവാൻ കഴിയുമോ എന്ന് ഞാൻ അന്വേഷിച്ചു. ആ സമയത്താണ് ലക്നൗ തനിക്ക് ക്യാമ്പിൽ അവസരം നൽകുന്നത്. അവിടെ സഹീർ ഖാനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. മൊഹ്സിന് ഖാന് പരിക്കേറ്റപ്പോൾ സഹീർ ഖാൻ എനിക്ക് പ്രധാന ടീമിൽ കളിയ്ക്കാൻ അവസരം നൽകിയെന്നും താക്കൂർ പറഞ്ഞു.
അതേ സമയം, ഇന്നലെ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ 250ന് മുകളില്‍ സ്‌കോര്‍ എല്ലാവരും പ്രതീക്ഷിച്ചതാണ്.എന്നാല്‍ ശാര്‍ദ്ദുലിന്റെ ഓവറാണ് ഹൈദരാബാദിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. ലഖ്‌നൗവിനായി ബൗളിങ് ഓപ്പണ്‍ ചെയ്ത താക്കൂർ തന്റെ രണ്ടാം ഓവറിൽ അഭിഷേകിനെയും ഇഷാൻ കിഷനെയും മടക്കിയയച്ചു.
മധ്യ ഓവറുകളിലും ശാര്‍ദ്ദുല്‍ മികവ് കാട്ടി. അഭിനവ് മനോഹറിനേയും മുഹമ്മദ് ഷമിയേയും പുറത്താക്കി ഹൈദരാബാദിന്റെ വമ്പന്‍ സ്‌കോര്‍ മോഹത്തെ തടുക്കാന്‍ ശാര്‍ദ്ദുലിനായി.
ആറ് വിക്കറ്റുകളുമായി നിലവിൽ ഐപിഎൽ പർപ്പിൾ ക്യാപ് ഉടമയാണ് ശാർദൂൽ. ഏപ്രിൽ ഒന്നിന് പഞ്ചാബുമായാണ് അവരുടെ അടുത്ത മത്സരം.