Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന്റെ ഇരട്ട സഹോദരങ്ങൾ ഇനി പുതിയ തട്ടകത്തിൽ; ഔദ്യോഗിക പ്രഖ്യാപനമെത്തി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമെനെയും മുഹമ്മദ്‌ അസറിനെയും സ്വന്തമാക്കി സ്പോർട്ടിങ് ക്ലബ്‌ ഡൽഹി.

സ്പോർട്ടിങ് ക്ലബ്‌ ഡൽഹി തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഇരുവരും ബ്ലാസ്റ്റേഴ്‌സ് വിട്ടത് മുതൽ തന്നെ സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.

23കാരായ ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ വളർന്ന് വന്ന താരങ്ങളാണ്. 2022ലാണ് ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയപ്പെട്ടത്. ഇതിൽ മുഹമ്മദ് ഐമെൻ ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങളും മുഹമ്മദ് അസർ 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

അതോടൊപ്പം ഐമെൻ നിലവിൽ ഇന്ത്യൻ അണ്ടർ-23 ടീമിലെ അംഗം കൂടെയാണ്. കഴിഞ്ഞ സീസണുകളിലായി ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ച്ചവെക്കുന്നത്. എന്തിരുന്നാലും പുതിയ സീസൺ മുന്നോടിയായി മികച്ച സൈനിങ് തന്നെയാണ് ഇപ്പോൾ ഡൽഹി നടത്തിയിരിക്കുന്നത്.