FootballIndian Super LeagueKBFCSportsTransfer News

കാത്തിരിപ്പ് വെറുതെയായി; സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.

ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിപണി ആരംഭിക്കാൻ ഇനിയും ആഴ്ചകളുണ്ട്. എന്നാൽ ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.

ഇന്റർ കാശി താരം ‘എഡ്മണ്ട് ലാൽരിൻഡിക്ക’ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നതായിരുന്നു പ്രധാന പ്രചാരണം. പല മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ ആരാധകരും താരം ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ആ പ്രതീക്ഷകൾ ഇനി ആരാധകർക്ക് അവസാനിപ്പിക്കാം.

എഡ്മണ്ട് ലാൽറിൻഡികയ്ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അന്വേഷണം നടത്തിയെന്ന വാർത്ത ഇന്റർ കാശി നിക്ഷേധിച്ചതായി പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട് ചെയ്യുന്നു. ബ്ലാസ്റ്റേഴ്‌സുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പ്രതീക്ഷ വെച്ച താരമായിരുന്നു എഡ്മണ്ട്. അദ്ദേഹം വരില്ലെന്ന് ഉറപ്പായതോടെ ആരാധകരും നിരാശയിലാണ്.

എന്നാൽ നിലവിൽ ചർച്ചകൾ നടന്നിട്ടില്ല എന്നാണ് റിപ്പോർട്ട്. ഭാവിയിൽ ചർച്ചകൾ നടക്കാനുള്ള സാധ്യതകൾ ഇനിയുമുണ്ട്, എന്നാൽ ഇതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മുൻകൈയ്യെടുക്കണം.