in , , ,

അവസാനിക്കാത്ത തിരിച്ചടി; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരം പരിക്കേറ്റ് പുറത്ത്

ഇന്നലെ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കായി സ്റ്റാർട്ട് ചെയ്ത ബികാഷ് മത്സരത്തിന്റെ 68 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്ത് പോവുകയായിരുന്നു. പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിൽ മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ട് പോയത്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ സൈൻ ചെയ്ത ഏക താരമാണ് ചെന്നൈയിൻ എഫ്സിയുടെ യുവ പ്രതിരോധ താരമായ ബികാഷ് യുംനം. അതും പ്രീ കോൺട്രാക്ട് സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. അതായത് അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുകയുള്ളൂ. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് സൈൻ ചെയ്ത താരം ഇപ്പോൾ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

ഇന്നലെ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കായി സ്റ്റാർട്ട് ചെയ്ത ബികാഷ് മത്സരത്തിന്റെ 68 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്ത് പോവുകയായിരുന്നു. പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിൽ മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ട് പോയത്.

താരത്തിന്റെ പരിക്ക് ഏത് രീതിയിലുള്ളതാണെന്ന് വ്യക്തമല്ലെങ്കിൽ താരത്തെ സ്‌ട്രെച്ചറിൽ പുറത്ത് കൊണ്ട് പോയ സാഹചര്യത്തിൽ താരത്തിന്റെ പരിക്ക് നിസ്സാരമല്ല എന്ന് വ്യക്തം.

അതേ സമയം, അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുകയുള്ളൂ. അതിന് മുമ്പ് താരം പരിക്കിൽ നിന്ന് മുക്തമായില്ല എങ്കിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് അതൊരു വൻ തിരിച്ചടിയാകും.

അതേ സമയം ഐ ലീഗിൽ പഞ്ചാബ് എഫ്സി, ഇന്ത്യൻ ആരോസ്, ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി എന്നീ ടീമുകൾക്കായി ഇതിനോടകം 69 കളിച്ച മത്സരങ്ങൾ താരമാണ് 21 കാരനായ ബികാഷ്.ഇന്ത്യ അണ്ടർ 16, അണ്ടർ 19 ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.2020 ലെ ഗാർഡിയൻ മാഗസിന്റെ അടുത്ത തലമുറയിലെ മികച്ച 200 താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച താരം കൂടിയാണ് ബികാഷ്.

ആശ്വാസം; ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ വിദേശ താരം കളിക്കില്ല

ഹേസ്സുസിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ തിരിച്ചെത്തുന്നു💥; കൊച്ചിയിൽ കളി തീപാറും…