കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ ട്രയൽസ് ചെയ്യുകയാണെന്നും ഉടൻ താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതകളുമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 21 കാരനായ വിവാൻ സർതോഷ്ടിമാനേഷ് എന്ന പ്രതിരോധ താരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത്. വിവാൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമല്ല എങ്കിലും സ്പൈനിലടക്കം കളിച്ച് പരിചയമുള്ള ഒരു താരമാണ്. താരത്തെ പറ്റി കൂടുതൽ അറിയാം..
21 കാരനായ വിവാൻ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസിൽ പങ്കെടുക്കുന്ന താരമാണ്. ട്രയൽസിൽ താരം നടത്തുന്ന പ്രകടനം അടിസ്ഥാനമാക്കിയാവും താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുക. അതിനാൽ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരമാണ് വിവാൻ.
മുംബൈയിൽ ജനിച്ച വിവാൻ മുംബൈ സ്റ്റേറ്റ് ലീഗിൽ മത്സരിക്കുന്ന കെങ്ക്രെ എഫ്സിയുടെ താരമാണ്. ഇതിന് മുമ്പ് താരം സ്പൈനിലെ അമേച്ചർ ക്ലബ്ബുകളിൽ ഒന്നായ ടോർട്ടോസ ഇബ്രെ എന്ന ക്ലബ്ബിന്റെ ബി ടീമിനായി കളിച്ചിട്ടുണ്ട്. 1000 ലധികം മിനുട്ടുകളാലാണ് താരം ടോർട്ടോസ ഇബ്രെയ്ക്കായി കളിച്ചത്.
അമേച്ചർ ഫുട്ബോൾ താരമായ വിവാന്റ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു പ്രൊഫഷണൽ ഫുട്ബാൾ താരമായി മാറുക എന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസിൽ ഭാഗമായത്.
ട്രയൽസിലെ താരത്തിന്റെ പ്രകടനം നോക്കിയാവും താരത്തിന്റെ ഭാവി ബ്ലാസ്റ്റേഴ്‌സ് നിർണയിക്കുക. അതേ സമയം, സീനിയർ ടീമിലേക്കായിരിക്കില്ല ഈ സൈനിങ് നടക്കുക.