ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ് തയാറാക്കാറുണ്ട്. ഇത്തരത്തിൽ 2020 ൽ ഗാർഡിയൻ പുറത്തിറക്കിയ പട്ടികയിലെ 26 മനാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് സിങ്. തീർന്നില്ല, ബികാശിനെ പറ്റി ഇനിയും പറയാനുണ്ട്.

പലരും ഗാർഡിയന്റെ 200 അംഗ പട്ടികയിൽ ഇടം പിടിച്ച താരമെന്ന വിശേഷണം നൽകുന്നുണ്ട്. എന്നാൽ ഗാർഡിയന്റെ ടോപ് 60 താരങ്ങളുടെ പട്ടികയിലാണ് 26 മനായി താരം ഇടം പിടിച്ചത്. നിലവിൽ പിഎസ്ജിക്കായി കളിക്കുന്ന ഡച്ച് താരം സാവി സൈമൺസ് ഈ പട്ടികയിൽ ബികാശിന് പിന്നിലാണ് എന്ന കാര്യം കൂടി എടുത്ത് പറയേണ്ട ഘടകമാണ്.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളായ ഫ്രഞ്ച് ക്ലബ് ലിയോണിന്റെ താരം റയാൻ ചേർക്കി, ബയേൺ മ്യുണിക്കിന്റെ ജമാൽ മുസിയാല, ബയേൺ ലെവർകൂസന്റെ ഫ്ലോറിയൻ വിർട്ട്സ് എന്നിവർ ഉൾപ്പെട്ട പട്ടിക കൂടിയാണ് ഇതെന്ന് പറയുമ്പോൾ ബികാശിന്റെ റേഞ്ച് എന്താണെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കും.

എന്നാൽ ബികാഷ് മാത്രമല്ല ഈ പട്ടികയിൽ ഇടം പിടിച്ച താരം. 2022 ൽ ഗാർഡിയൻ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ടാലന്റുകളുടെ പട്ടികയിൽ ഇന്ത്യൻ താരം സുഹൈൽ ഭട്ടും ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ മോഹൻ ബഗാന് വേണ്ടി കളിക്കുന്ന താരമാണ് സുഹൈൽ.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ യുവതാരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ താരത്തിന്റെ മികവ് വർധിപ്പിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ചുമതലയാണ്.

https://www.theguardian.com/football/ng-interactive/2024/oct/15/next-generation-2024-60-of-the-best-young-talents-in-world-football