FootballKBFCSportsTransfer News

അഡ്രിയാൻ ലൂണയെ വേണം; സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.

കഴിഞ്ഞ നാല് സീസണുകളിലായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണാണ് അഡ്രിയാൻ ലൂണ ( Adrian Luna ). ഗോളുകളൂം അസിസ്റ്റുകളും മാത്രമല്ല, കളിക്കളത്തിലെ തന്റെ ആത്മാർത്ഥയും ലൂണയെ വ്യത്യസ്‍തനാക്കുന്നു. അതിനാൽ തന്നെ അഡ്രിയാൻ ലൂണയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ ആവശ്യക്കാർ ഏറെയുണ്ട്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയെ സ്വന്തമാക്കാൻ താൽപര്യം. എന്നാൽ ഇത്തവണയും ലൂണയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാൽ അത് മുംബൈ സിറ്റിയല്ല. മറിച്ച് ഐഎസ്എല്ലിലെ തന്നെ മറ്റു രണ്ട് ക്ലബ്ബുകളാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായ റിപോർട്ടുകൾ അനുസരിച്ച് ലൂണയെ സ്വന്തമാക്കാൻ കരുക്കൾ നീക്കിയത് മോഹൻ ബഗാൻ പരിശീലകൻ ഹോസെ മോളിനയായിരുന്നു. താരത്തെ സ്വന്തമാക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ബഗാൻ മാനേജമെന്റ് അത് നിരസിക്കുകയായിരുന്നു. ലൂണയുടെ ഉയർന്ന ട്രാൻസ്ഫർ തുകയാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ടുകളിൽ പ്രതിപാദിച്ചത്. ഇതോടെ ബഗാൻ ഈ ഡീലിന് വേണ്ടി മുന്നോട്ട് പോയില്ല.എന്നാൽ ഈ നീക്കം പൂർണമായും അവസാനിച്ചു എന്ന് പറയാനാവില്ല.

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 വിൽ നിന്ന് പിന്മാറിയതും ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിൽ നിന്നും ബഗാൻ പുറത്തായത് വലിയ ആരാധക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ബഗാൻ ആരാധകർ പ്രതിഷേധം ശക്തമാക്കിയാൽ ബഗാൻ മാനേജ്‌മെന്റ് ലൂണയ്ക്കായി വീണ്ടും ശ്രമങ്ങൾ നടത്തും. കൂടാതെ അവരുടെ ഓസ്‌ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസും ആരാധകരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. എസിഎൽ 2 വിൽ നിന്ന് പിന്മാറിയത് ആരാധകർ ചോദ്യം ചെയ്തപ്പോൾ പെട്രാറ്റോസ് ആരാധകനറെ മൊബൈൽ തട്ടിപ്പറിച്ചത് ആരാധക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ ഘടകങ്ങളൊക്കെ പരിശോധിക്കുമ്പോൾ ലൂണയ്ക്ക് (adrina luna ) വേണ്ടിയുള്ള ബഗാന്റെ ശ്രമം പൂർണമായും അടഞ്ഞ അധ്യായമല്ല.

ലൂണയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന രണ്ടാമത്തെ ക്ലബ് പഞ്ചാബ് എഫ്സിയാണ്. താരത്തിനായി അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു ബിഡ് നല്കാൻ പഞ്ചാബ് ഒരുങ്ങുന്നതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനാൽ ജനുവരിയിൽ ലൂണയ്ക്ക് വേണ്ടി പഞ്ചാബിന്റെ ഒരു നീക്കം പ്രതീക്ഷിക്കാം. സമീപകാലത്തായി തങ്ങളുടെ ടീമിൽ മികച്ച റിക്രൂട്‌മെന്റുകൾ നടത്തുന്ന ക്ലബാണ് പഞ്ചാബ്. ഐഎസ്എല്ലില്ലെത്തിയ കഴഞ്ഞ രണ്ട് സീസണുകളിൽ അവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും മികച്ച പദ്ധതികൾ ക്ലബിനുണ്ട് എന്നത് അവരുടെ നീക്കങ്ങളിൽ നിന്ന് തന്നെ വ്യക്തം.

LATEST NEWS ON SUPER CUP


പക്ഷെ, ആര് എത്ര വലിയ ഓഫർ നൽകിയാലും ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം, ലൂണ അത്രമാത്രം ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നുണ്ട്. നാളിത് വരെ കിരീടം നേടാനായില്ല എങ്കിലും ഈ ക്ലബിനെയും ആരാധകരെയും ലൂണ ഇഷ്ടപ്പെടുന്നുണ്ട്. തന്റെ കരിയർ ഇവിടെ തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ലൂണ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാൽ കാശെത്ര എറിഞ്ഞാലും ലൂണ വീഴില്ലെന്ന് വിശ്വസിക്കാം.

2021 ൽ കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ (Adrian Luna ), ഇത് വരെ 86 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. ഇതിൽ 15 ഗോളുകൾ താരം നേടിയിട്ടുണ്ട്. 27 അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനൊടപ്പം കിരീടം നേടാനായില്ലെങ്കിലും 2020–21 സീസണിൽ മെൽബൺ സിറ്റിക്കൊപ്പം എ- ലീഗ് പ്രീമിയർ ഷിപ്പ്, 2021 ൽ എ- ലീഗ് ചാമ്പ്യൻഷിപ്പ് എന്നിവ താരം നേടിയിട്ടുണ്ട്. 2021–22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊടപ്പം റണ്ണേഴ്‌സ് അപ്പായി എന്നത് മാത്രമാണ് ആകെയുള്ള നേട്ടം.

WATCH MATCH HIGHLIGHTS