സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പോർച്ചുഗീസ് അണ്ടർ 15 ടീമിനായി അരങ്ങേറ്റം നടത്തിയത്. തന്റെ പിതാവിന്റെ ഐക്കോണിക്കായ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ക്രിസ്റ്റ്യാനോ ജൂനിയർ അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ 3 വമ്പൻ ക്ലബ്ബുകൾ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
മാഞ്ചെസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ ഇനീ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പിന്നാലെ ചില ബുണ്ടസ്ലീഗ ക്ലബ്ബുകളും താരത്തിനായി ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
റോണോയെ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും ഇംഗ്ലണ്ടിലേക്കെത്തിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ് തന്നെയാണ് ക്രിസ്റ്റ്യാനോ ജൂനിയറിനെയും സ്വന്തമാക്കാൻ മുൻ പന്തിയിലുള്ളത്.
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്. ലയണൽ മെസ്സി അതിന് ഉദാഹരണമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതിനാൽ അദ്ദേഹത്തിൻറെ മകന്റെ പ്രൊഫഷണൽ ഫുട്ബാളിലേക്കുള്ള വരവ് ആരാധകർക്കും ആശ്വാസകരമാകും.