CricketCricket LeaguesIndian Premier League

ഇതിലും നല്ലത് കളിപ്പിക്കാത്തതല്ലെ?? ധോണി വീണ്ടും മണ്ടത്തരങ്ങൾ കാണിക്കുന്നു; വിമർശനം…

അങ്ങനെ തുടർച്ചയായ തോൽവികൾക്ക് വിരാമം നൽകി കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സിനെ അഞ്ച് വിക്കെറ്റിന് തോൽപ്പിക്കുകയായിരുന്നു.

CSK യ്ക്ക് വിജയിക്കാൻ സാധിച്ചത് മികച്ച ബൗളിംഗ് പ്രകടനം കാരണമാണ്. ബാറ്റിംഗിൽ ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. ഇതിന് കാരണമായി പറയാൻ കഴിയുന്നത് എംഎസ് ധോണി വീണ്ടും മണ്ടത്തരങ്ങൾ ആവർത്തിക്കുന്നതാണ്. 

ഈ സീസണിൽ ഏറ്റവും മോശം മിഡിൽ ഓഡർ ബാറ്റിംഗുള്ളത് CSK യ്ക്കായിരിക്കും. നിലവിൽ ടീമിന്റെ മിഡിൽ ഓർഡറിൽ കളിക്കുന്ന രാഹുൽ ട്രിപാടി, വിജയ് ശങ്കറിനൊന്നും ഇതുവരെ ഫോമില്ലെത്താൻ സാധിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇവർക്ക് ധോണി വീണ്ടും അവസരം നൽക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ഇവരുടെ ഫോമില്ലായിമയാണ് CSK യ്ക്ക് മികച്ച സ്കോറിലെത്താൻ സാധിക്കാത്തത്. അതോടൊപ്പം ഫിനിഷിങ്ങിൽ വരുന്ന ബാറ്റർമാർ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കാൻ സാധിക്കാത്തത്തും ടീമിന് തിരച്ചടിയാണ്. എന്തിരുന്നാലും വരും മത്സരങ്ങളിൽ ധോണി  ഇവർക്ക് പകരമായി പുതിയ താരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതിക്ഷിക്കാം.