CricketCricket LeaguesIndian Premier LeagueSports

മുംബൈ പ്ലേഓഫിലെത്തുമോ? ആ ടീം തോറ്റാൽ കാര്യങ്ങൾ എളുപ്പം…

ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും.

മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിൽ ഇടം പിടിക്കാൻ സാധിക്കുമോ? എന്താണ് മുംബൈയുടെ ഇനിയുള്ള പ്രതീക്ഷകൾ? മുംബൈ ആരാധകരുടെ പ്രധാന ചോദ്യമാണ് ഇത്… മുംബൈയുടെ നിലവിലെ പോയിന്റ് നിലയും അവരുടെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകളും എങ്ങേനെയാണെന്ന് പരിശോധിക്കാം..

12 മത്സരങ്ങളിൽ 14 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഹർദിക് പാണ്ട്യയും കൂട്ടരും. പഞ്ചാബ്, ഡൽഹി എന്നിവരോടാണ് ഇനിയുള്ള അവരുടെ രണ്ട് മത്സരങ്ങൾ.. ഈ രണ്ട് മത്സരങ്ങളിലും വിജയിക്കാനായാൽ മുംബൈയ്ക്ക് സുഖമായി പ്ലേ ഓഫിലെത്താം.. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് മുംബൈ വിജയിക്കുന്നതെങ്കിൽ മുംബൈയ്ക്ക് കാൽകുലേറ്റർ എടുക്കേണ്ടി വരും.

ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും.

ആർസിബി, ഗുജറാത്ത്, പഞ്ചാബ് എന്നീ ടീമുകൾക്ക് 20 ലധികം പോയിന്റുകൾ നേടാനുള്ള അവസരമുണ്ട്. എന്നാൽ ഡൽഹിക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചാൽ 19 പോയിന്റ് മാത്രമേ നേടാനാവുകയുള്ളു. മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചാൽ നേടാനാവുക 18 പോയിന്റും. അങ്ങനെയെങ്കിൽ മുംബൈ രണ്ട് കളിയിലും വിജയിക്കുകയും വേണം. ഡൽഹി ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്താൽ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം…

മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, ഡൽഹിയുടെ തോൽവിയാണ് മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പ്രധാന വഴി. നെറ്റ് റൺറേറ്റ് കൂടുതൽ ഉള്ളതിനാൽ ബാക്കിയുള്ള കാര്യങ്ങൾ മുംബൈക്ക് അനുകൂലമാണ്.