ക്രിക്കറ്റിൽ സമീപകാലത്തായി ചില ടീമുകൾ രംഗപ്രവേശനം നടത്തിയിട്ടുണ്ട്. ഉഗാണ്ട, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അതിന് തെളിവാണ്. ക്രിക്കറ്റിൽ ഇത്തരത്തിൽ പുതിയ രാജ്യങ്ങൾ കടന്ന് വരുന്നത് ആഗോള ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഘടകമാണ്.
ഇപ്പോഴിതാ ലോകക്രിക്കറ്റിൽ മറ്റൊരു രാജ്യം കൂടി ശക്തമായ രംഗപ്രവേശനത്തിനൊരുങ്ങിയിട്ടുണ്ട്.
സമീപകാലത്തായി ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ പോർച്ചുഗൽ ടീമിനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. മുൻ ഓസിസ് താരം മൊയ്സസ് ഹെൻറിക്കസ് ഓസ്ട്രേലിയ വിട്ട് പോർച്ചുഗൽ ടീമിൽ ചേർന്ന് അവരുടെ നായകനായതോടയാണ് പോർച്ചുഗൽ ക്രിക്കറ്റിനെ ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്.
എന്നാൽ വെറും ശ്രദ്ധ മാത്രമല്ല, മികച്ച പ്രകടനം കൊണ്ടും പോർച്ചുഗൽ ഞെട്ടിക്കാനൊരുങ്ങുകയാണ്. 2028 ടി20 ലോകകപ്പിനുള്ള യോഗ്യത പോരാട്ടത്തിൽ യൂറോപ്യൻ ക്വളിഫയർ സിയിൽ നിന്നും യോഗ്യത നേടിയവ അവർ യൂറോപ്പ് റീജിയണൽ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
റീജിയണൽ ഫൈനൽ റൗണ്ടിൽ നിന്ന് 2 ടീമുകൾ ഗ്ലോബൽ ക്വാളിഫയറിന് യോഗ്യത നേടും. ഗ്ലോബൽ ക്വളിഫയറിൽ 16 ടീമുകളാണ് മാറ്റുരക്കുക. ഇതിൽ നിന്നും 8 ടീമുകളായിരിക്കും 2028 ടി20 ലോകകപ്പിന് യോഗ്യത നേടുക.
അതായത് 2028 ലെ ടി20 ലോകകപ്പിൽ മത്സരിക്കാൻ ഇനി അവർക്ക് 2 കടമ്പകളാണ് മറികടക്കേണ്ടത്.
നിലവിൽ റീജിയണൽ ഫൈനൽ റൗണ്ടിൽ സ്കോട്ലൻഡ്, ജേഴ്സി, ഡെന്മാർക്ക് എന്നിവർക്കൊപ്പവും പോർച്ചുഗൽ. ഇവിടെ നിന്നും 2 ടീമുകളാണ് ഗ്ലോബൽ ക്വളിഫയറിന് യോഗ്യത നേടുക.
ഈ കടമ്പകൾ മറികടക്കാനായിൽ ലോക ക്രിക്കറ്റിലേക്കുള്ള അവരുടെ എൻട്രി കൂടിയായിരിക്കും ഇത്.
ALSO READ:
- സഞ്ജുവിനെ അവഗണിച്ചവൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തേക്ക്; ഇത് കാവ്യനീതി
- പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്ത് സിഎസ്കെ: പ്രഖ്യാപനം ഉടൻ
- ഹാർദിക് കെകെആറിലേക്ക്: പകരം മുംബൈ ആവശ്യപ്പെടുന്നത് കൊൽക്കത്തയുടെ മികച്ച യുവതാരങ്ങളെ
ഹെൻറിക്കസ് എന്ന കരുത്ത്

നായകൻ മൊയ്സസ് ഹെൻറിക്കസിനെ കൂടാതെ സൗത്ത് ആഫ്രിക്കയിൽ ജനിക്കുകയും ന്യൂസിലാൻഡ് ഐജ് ഗ്രൂപ്പിന് വേണ്ടി കളിക്കുകയും ചെയ്ത ക്രൈഗ് കച്ചോപ, സൗത്ത് ആഫ്രിക്കൻ വംശജരായ ക്രിസ്റ്റഫർ ഡി ഫ്രെറ്റാസ്, സെബാസ്റ്റ്യൻ ഡി ഒലിവേര, കാമറൂൺ ഷെക്കിൾട്ടൺ എന്നിവരാണ് പറങ്കിപടയുടെ കരുത്ത്.
ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന സിറാജ് ഉല്ല ഖാദിമും അവരുടെ പ്രധാന ആയുധമാണ്.
യൂറോപ് ക്വളിഫയർ ഗ്രൂപ് സിയിൽ സെബാസ്റ്റ്യൻ ഡി ഒലിവേരയുടെയും നായകൻ ഹെൻറിക്കസിന്റെ മികവിലുമാണ് അവർ ചാമ്പ്യന്മാരായത്. 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സ്പെയിനിനെ 57 റൺസിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ ചാമ്പ്യന്മാരായത്
ALSO READ:
- പാണ്ട്യയെയും ജാക്സിനേയും ചെന്നൈയ്ക്ക് നല്കാൻ മുംബൈ: പകരം ആവശ്യപ്പെടുന്നത് 2 സൂപ്പർ താരങ്ങളെ…
- ജാമി ഓവർടണ് വേണ്ടി ആർസിബി, പകരം 2 താരങ്ങളെ നൽകാമെന്ന് ഓഫർ: നിരസിച്ച് സിഎസ്കെ
English Summary: The Portugal cricket team T20 World Cup dream is gaining momentum under former Australian star Moises Henriques. After winning the European Qualifier Group C, Portugal advanced to the regional finals, moving two steps closer to securing a spot in the 2028 tournament.
CONTENT: Portugal cricket team T20 World Cup
