കളിക്കാരനെന്ന നിലയിൽ കളത്തോട് വിട പറയുന്ന പല ഫുട്ബോർമാരും പിന്നീട് ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റു പല ജോലികളിൽ ഏർപ്പെടാറുണ്ട്. ചിലർ കമന്ററി സെക്ഷൻ, സപ്പോർട്ടിങ് സ്‌ക്വാഡ് എന്നിവയിലെല്ലാം പലരും ഭാഗമായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും കളി മതിയാക്കിയതിന് ശേഷം പിന്നീട് തിരഞ്ഞെടുക്കുന്നത് പരിശീലക കളരിയാണ്. ഇത്തരത്തിൽ രണ്ട് മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇപ്പോൾ പരിശീലക കളരിയിലേക്കുള്ള ഡിപ്ലോമ ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്.
മുൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർമാരായ സന്ദീപ് നന്തി, സുഭാശിഷ് റോയ് ചൗധരി എന്നിവരാണ് നിലവിൽ എഐഎഫ്ഫിന്റെ കീഴിൽ എഎഫ്സി ഗോൾകീപ്പിങ് എ ഡിപ്ലോമ ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഇരുവരും വിവിധ ടീമുകളുടെ ഗോൾകീപ്പിങ് പരിശീലകനായി സേവനമനുഷ്ടിച്ചുട്ടെങ്കിലും ഗോൾ കീപ്പിംഗ് പരിശീലകൻ എന്ന നിലയിൽ ഉയർന്ന തലങ്ങൾ സ്വന്തമാക്കാൻ ഉപകരിക്കുന്നതാണ് എ ഡിപ്ലോമ ലൈസൻസ്.
ഇഷ്ഫാഖ് അഹമ്മദ് ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സിൽ കാലിച്ചതിന് ശേഷം പരിശീലകനായി മാറിയ താരമാണ്. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ പന്ത് തട്ടുന്ന സന്ദീപ് സിങ്ങും പരിശീലക കളരിയിൽ കാലെടുത്ത് വെച്ചിട്ടുണ്ട്.
2014 മുതൽ 2016 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ് സന്ദീപ് നന്ദി.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ എന്നിവയുടെ ഗോൾ കീപ്പിംഗ് പരിശീലകനായ അദ്ദേഹം നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനാണ്.
സുബാഷിഷ് റോയ് ചൗധരിയാവട്ടെ 2017-18 സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ്. പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചിയുടെ താരമായിരുന്നു അദ്ദേഹം.