FootballIndian Super LeagueKBFCSports

പരിക്കിൽ നിന്ന് തിരിച്ചെത്തി 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഒഡീഷയ്ക്കെതിരെ കളിക്കും

ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..

പരിക്ക് കാരണം കഴിഞ്ഞ 3 മത്സരങ്ങളിൽ കളിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ടാർഗറ്റ് മാൻ ജീസസ് ജിംനാസാണ് ആദ്യ താരം. പരിശീലനത്തിനിടെ പരിക്കേറ്റ താരം ബ്ലാസ്റ്റേഴ്സിന്റെ അവസാന 3 മത്സരങ്ങളിൽ കളിച്ചിരുന്നില്ല. താരം ഫിറ്റ്നസ് വീണ്ടെടുത്തെന്നും ഒഡീഷയ്ക്കെതിരെ കളത്തിലിറങ്ങുമെന്നുമാണ് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ്ഡ് മെർഗുല്ലോയും താരം ഒഡീഷയ്ക്കതിരെ കളിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.

മധ്യനിരയിലെ മലയാളി താരമായ വിബിൻ മോഹനനാണ് പരിക്കേറ്റ് തിരിച്ച് വരുന്നവരിൽ രണ്ടാമൻ. ബംഗളുരു എഫ്സിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ വിബിന് ബ്ലാസ്റ്റേഴ്സിന്റെ നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. നിലവിൽ പരിശീലനം ആരംഭിച്ച താരം ഒഡീഷയ്ക്കതിരെ കളത്തിലിറങ്ങും.

പരിക്ക് മൂലം ഈ സീസണിൽ ഇത് വരെ കളിക്കാനാവാത്ത ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയാണ് മറ്റൊരു താരം. ഇഷാൻ ഒഡീഷയ്ക്കെതിരെ സ്‌ക്വാഡിൽ തിരിച്ചെത്തും. ബെഞ്ചിൽ നിന്നും താരം സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത.

അതേ സമയം ജനുവരി 13 ന് കൊച്ചിയിൽ വെച്ചാണ് ഒഡീഷയുമായുള്ള മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തനമെങ്കിൽ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.