ദേശീയ ടീമിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ വാതിൽ കൂടിയാണ് ഐപിഎൽ. ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയ പല താരങ്ങളും ഇതിനോടകം ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഈ സീസണിലെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്താൻ സാധ്യതയുള്ള ചില താരങ്ങളെ പരിചയപ്പെടാം….
സായ് സുദർശൻ
ഗുജറാത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ഈ 23 കാരൻ നേരത്തെയും ശ്രദ്ധ പിടിച്ച് പറ്റിയ താരം. സ്ഥിരത ഉണ്ടെങ്കിലും സ്‌ട്രൈക് റേറ്റ് ഒരു ചോദ്യചിഹനമായതിനാൽ ടി20 ടീമിലേക്ക് വിളിയെത്തിയില്ല എങ്കിലും ഏകദിന, ടെസ്റ്റ് ടീമിലേക്ക് ഈ ഐപിഎല്ലോട് കൂടി സ്ഥാനം ലഭിക്കാവുന്ന താരമാണ് സായി സുദർശൻ.
സായ് കിഷോർ
ഗുജറാത്തിനായി കളിക്കുന്ന സായ് കിഷോർ ഈ ഐപിഎൽ സീസണിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ്. 28 കാരനായ താരം സീസണിൽ ഇത് വരെ അഞ്ചു കളിയില്‍ നിന്നും 7.25 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ നേടിയിരിക്കുകയാണ്. വാലറ്റത്തിൽ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാനും താരത്തിന് കഴിയും. ഇത് ഗംഭീറിനെ കണ്ണിൽ ഇടം പിടിക്കാൻ താരത്തെ സഹായിക്കും.
ഖലീൽ അഹമ്മദ്
ലെഫ്റ്റ് ഹണ്ടർ ബൗളർമാരുടെ അഭാവമുള്ള ഇന്ത്യൻ ടീമിൽ പരിഗണിക്കാൻ പറ്റിയ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ഖലീൽ അഹമ്മദ്. സീസണിൽ ആറ് മത്സരങ്ങളിൽ നിന്നും 8.91 ഇക്കോണോമിയിൽ പത്ത് വിക്കറ്റുകളാണ് താരം ഇതിനോടകം വീഴ്ത്തിയത്.
വിപ്രാജ് നിഗം
സീസണില്‍ ഡിസിക്കു വേണ്ടി ബാറ്റിങിലും ബൗളിങിലും കസറുകയാണ് വിപ്രജ്. രണ്ട് മല്‍സരങ്ങളിലാണ് വിപ്രാജിന് ബാറ്റ് ചെയ്യാനായത്. അതിൽ 235.29 സ്‌ട്രൈക്ക് റേറ്റില്‍ 40 റണ്‍സും നേടി. ബൗളിങിലാവട്ടെ നാലു കളിയില്‍ നിന്നും 8.4 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.