ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചത്തോടെ ഒട്ടുമിക്ക ഐഎസ്എൽ ടീമുകളും അടുത്ത സീസണിലേക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവ മധ്യനിര താരം മുഹമ്മദ് ഐമെനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് എതിരാളികൾ രംഗത്ത് വന്നിരിക്കുകയാണ്.
ഐഎസ്എലിലെ മൂന്ന് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ ഏതൊക്കെ ടീമാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്സുമായി ഒരു വർഷ കരാർ ബാക്കിയുണ്ട്.
അതുകൊണ്ട് തന്നെ ട്രാൻസ്ഫർ ഫീ നൽകി മാത്രമേ ഐമെനെ എതിരാളികൾക്ക് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
