FootballKBFCSports

കരോലിൻസിന്റെ ബിസിനസ്‌; പണം വാരികൂട്ടിയ ട്രാൻസ്ഫർ നീക്കം, പക്ഷെ ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞു….

കപ്പ്‌ നേടുന്നതിനേക്കാളും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ലക്ഷ്യവെച്ചിരുന്നത് മികച്ച ബിസിനസ് നീക്കങ്ങൾക്കായും. മികച്ച താരങ്ങളെ വിറ്റ് കൊണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ കീഴിൽ ഒട്ടേറെ ഉൾപ്പനകൾ ഉണ്ടാക്കി വിറ്റ് കൊണ്ടും മാനേജ്‍മെന്റ് പണം ഉണ്ടാക്കി.

പക്ഷെ അപ്പോഴും മണ്ടന്മാരായത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ഒരു കിരീടം നേടുക ആരാധകരുടെ സ്വപ്നം നിറവേറ്റാൻ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഇതിനൊരു കാരണം മികച്ച താരങ്ങളെ എല്ലാം മാനേജ്‍മെന്റ് വിറ്റതാണ്.

അങ്ങനെ കേരള ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന് കോടികൾക്ക് ബ്ലാസ്റ്റേഴ്‌സ് വിറ്റൊരു താരമാണ് ജീക്സൺ സിംഗ്. ഒരു തുകയും പോലും മുടക്കാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജീക്സൺ സിംഗിനെ സ്വന്തമാക്കിയത്. എന്നാൽ വിറ്റതോ കോടികൾക്കും. 

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം ഏകദേശം 3.3 കോടിക്കാണ് ബ്ലാസ്റ്റേഴ്‌സ് ജീക്സണെ ഈസ്റ്റ്‌ ബംഗാളിന് വിറ്റത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ നീക്കമാണിത്.

മികച്ചൊരു ട്രാൻസ്ഫർ നീക്കമാണേലും താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് വലിയ രീതിയിൽ തന്നെ തിരച്ചടിയായിട്ടുണ്ട്. ഇതുവരെ മാനേജ്‍മെന്റിന് താരത്തിനൊത്ത പകരക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇനി എങ്കിലും പൈസക്കായി ബ്ലാസ്റ്റേഴ്‌സ് ഇത്തരം വമ്പൻ നീക്കങ്ങൾ നടത്തിയില്ല പ്രതിക്ഷിക്കാം.