CricketCricket LeaguesIndian Premier LeagueSports

കോഹ്‌ലിയ്ക്ക് ആനന്ദക്കണ്ണീർ സമ്മാനിച്ചവർ; മറക്കാനാവുമോ ഈ 3 പോരാളികളെ… ബിഗ് സല്യൂട്ട് ഗയ്‌സ്…

ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.

ഒടുവിൽ ആർസിബിയുടെയും വിരാട് കോഹ്ലിയുടെയും ആ ആഗ്രഹം സഫലമായിരിക്കുകയാണ്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.

ബിഗ് മാച്ചുകളിൽ എന്നും മികവ് പുലർത്താറുള്ള ക്രൂണാൽ പാണ്ട്യയാണ് ആദ്യത്തെ പോരാളി. പേസ് ബൗളർമാർക്ക് ആനുകൂല്യമുള്ള പിച്ചിൽ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളാണ്‌ ക്രൂണാൽ വീഴ്ത്തിയത്. മത്സരത്തിൽ ആർസിബി പിടിമുറുക്കിയതും ഇവിടെ നിന്നാണ്.

റൺസ് ഒരൽപം കൂടുതൽ വഴങ്ങിയെങ്കിലും വിൻഡീസ് താരം ഷെപ്പേർഡിന്റെ സംഭാവനയും മറക്കാനാവില്ല. താരമെറിഞ്ഞ ആദ്യ ഓവറിൽ പുറത്തായത് പഞ്ചാബിന്റെ നായകനും നെടുംതൂണുമായ ശ്രേയസ് അയ്യരാണ്. മത്സരത്തിന്റെ വലിയൊരു വഴിത്തിരിവായിരുന്നു ഇത്. പിന്നീടുള്ള തന്റെ രണ്ട് ഓവറുകളിലും താരം റൺസ് വഴങ്ങിയെങ്കിലും ഷെപ്പേർഡിനെ ഓർക്കാൻ അദ്ദേഹം എറിഞ്ഞ ഇന്നിങ്സിലെ പത്താം ഓവർ മാത്രം മതി.

നായകനായുള്ള ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്ത രജത് പാട്ടിധാറിനെയും മറക്കാനാവില്ല. പേസർമാർക്ക് ആനുകൂല്യമുള്ള പിച്ചിൽ ക്രൂണാലിനെ ഉപയോഗിക്കാൻ തയ്യാറായതും പത്താം ഓവറിൽ ഷെപ്പേർഡിനെ പന്തേൽപ്പിച്ച നീക്കവുമെല്ലാം രജത് എന്ന നായകനിൽ നിന്നായിരുന്നു.

ആർസിബി നിരയിൽ ഓരോ താരവും ഇന്ന് ടീമിനായി ഓരോ ഇമ്പാക്റ്റുകൾ നൽകി. അതിൽ 3 പേരുടെ വലിയ സംഭാവനകൾ എടുത്ത് പറഞ്ഞുവെന്ന് മാത്രം…