കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ എക്സ്ട്രാക്ലാസയിൽ മത്സരിക്കുന്ന ക്ലബാണ് ബ്രൂക്ക്-ബെറ്റ്. കഴിഞ്ഞ സീസണിൽ പോളിഷ് സെക്കന്റ് ഡിവിഷനിൽ നിന്നും പ്രൊമോഷൻ നേടിയാണ് ബ്രൂക്ക്-ബെറ്റ് പ്രഥമ ഡിവിഷനിലേക്ക് എത്തിയത്.
പോളിഷ് ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളിലേക്ക് യോഗ്യതയുണ്ട്, അതിനാൽ ജീസസിന് മുന്നിൽ വലിയ അവസരമാണ് വന്ന് ചേർന്നിരിക്കുന്നത്.
അതേ സമയം താരത്തിന് വിടവാങ്ങൽ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
ഏതായാലും ബ്ലാസ്റ്റേഴ്‌സ് വിട്ട് തരാം മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ ചേർന്നില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസകരമാണ്.
