പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ഡിസംബർ 14 ന് മുംബൈയിലെ ഐക്കണിക് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ വിരാട് കോഹ്ലി, എംഎസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾക്കൊപ്പം ലയണൽ മെസ്സി പങ്കെടുക്കാൻ സാധ്യത.
നിലവിൽ മേജർ ലീഗ് സോക്കറിൽ (MLS) ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സി ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെസ്സിയും ഇന്ത്യൻ ക്രിക്കറ്റിലെ ചില പ്രമുഖരും പങ്കെടുക്കുന്ന ഒരു പ്രത്യേക പ്രദർശന മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്യാൻ ഒരു ഉന്നത ഇവന്റ് ഏജൻസി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (MCA) സമീപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നത്.
ഇങ്ങനെ നടക്കുകയാണേൽ ലയണൽ മെസ്സി മുൻ ക്രിക്കറ്റ് താരങ്ങളും നിലവിലെ ക്രിക്കറ്റ് താരങ്ങളുക്കൊപ്പം ഒരു ക്രിക്കറ്റ് മത്സരം കളിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാക്കുന്നതാണ്.
ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മെസ്സി മുംബൈയ്ക്ക് പുറമെ ഡൽഹിയും കൊൽക്കത്തയും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കായിക ഇനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന, കായികക്ഷമതയുടെയും ഐക്യത്തിന്റെയും വിനോദത്തിന്റെയും ഒരു മഹത്തായ ആഘോഷമായി ഈ പ്രദർശന മത്സരം മാറുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു.
