സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ആരാധകരെ അറിയിച്ചതോടെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു ഇനി ഏത് ടീമിലേക്ക് കൂടുമാറുമെന്നാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത് ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്.
ഇതിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ വന്നത് താരം CSK യിലേക്ക് കൂടുമാറുമെന്നാണ്. പക്ഷെ ചെന്നൈ സൂപ്പർ കിങ്സലേക്ക് ഒരു സ്വപ്നതുല്യമായ മാറ്റം സാധ്യമാക്കാമെന്ന സഞ്ജു സാംസണിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
CSK ട്രേഡ് ഓപ്ഷനിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ പകരമായി ചോദിക്കുന്നത് രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ എന്നി താരങ്ങളെയാണ്.
ഈ മൂന്ന് താരങ്ങളും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന കളിക്കാരാണ്. അതുകൊണ്ട് തന്നെ ഇവരിൽ ഒരാളെ നൽകി CSK സഞ്ജുവിനെ സ്വന്തമാക്കുമൊയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്.
