ഐഎസ്എൽ സീസൺ ഡിസംബറിൽ ആരംഭിക്കുമെന്നും അതിന് മുന്നോടിയായി സൂപ്പർ കപ്പ് നടക്കുമെന്നാണ് റിപോർട്ടുകൾ. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സീസൺ ആരംഭിക്കുമെന്ന ഉറപ്പ് ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നയങ്ങൾ ഇത് വരെ വ്യകതമല്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നയം വ്യകത്മാക്കിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ താരകൈമാറ്റ നീക്കങ്ങൾ നിലവിൽ നിർത്തിവെച്ചതായാണ് മാർക്കസ് നൽകുന്ന വിവരം. പുതിയ സീസൺ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തത് തന്നെയാണ് കാരണം.
എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലും തമ്മിലുള്ള തർക്കങ്ങൾ പരിഹാരത്തിലായതാണ് റിപ്പോർട്ട്. എങ്കിലും ലീഗിന്റെ ഭാവി കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. ഈ സാഹചര്യത്തിൽ, പുതിയ കളിക്കാരെ സ്വന്തമാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ ക്ലബ്ബുകൾക്ക് കഴിയില്ല. ഇത് ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ടീമുകളെ പ്രതിസന്ധിയിലാക്കുന്നു.
പ്രധാനമായും വിദേശ താരങ്ങളുടെ സൈനിംഗ് ആണ് നിലവിൽ പൂർണ്ണമായി നിർത്തിവെച്ചിരിക്കുന്നത്. മറ്റ് ടീമുകൾ തങ്ങളുടെ വിദേശ കളിക്കാരെ ഇതിനോടകം തന്നെ ടീമിലെത്തിച്ചുതുടങ്ങിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഈ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സീസൺ തുടങ്ങുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരാത്തത് വിദേശ താരങ്ങളെ സ്വന്തമാക്കുന്നതിന് തടസ്സമാകുന്നത്.
അതേ സമയം സീസൺ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ വിപണിയിൽ സജീവമാകും.അതിനാൽ ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ നീട്ടാനും സാധ്യതകളുണ്ട്.
