2025-26 ഫുട്ബോൾ കലണ്ടർ മുന്നോടിയായുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുതൽ ആരംഭിക്കും. ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ പരിശീലനം നടത്തുന്നത്.
ഇതിന് ഭാഗമായി ടീമിലെ എല്ലാ താരങ്ങളും ഇതോടകം ഗോവയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതോടൊപ്പം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ നിലവിലെ നാല് വിദേശ താരങ്ങളും സ്ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്.
ഗോവയിലെ PVC പാര ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുക. ഈ ഗ്രൗണ്ടിൽ തന്നെയായിരുന്നു കൊറോണ സമയത്ത് ഗോവയിൽ വെച്ച് ISL നടത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയത്.
ഒക്ടോബർ 30ന് ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ ആദ്യ പോരാട്ടം. ഹൈദരാബാദ്, മുംബൈ, രാജസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്.
