FootballIndian Super CupKBFCSports

സൂപ്പർ കപ്പിനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇതാ…

ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ്: ഗോൾ കീപ്പേഴ്‌സ്: സച്ചിൻ സുരേഷ്, അൽസാബിത് എസ്ടി, അർശ് അൻവർ ഷെയ്ഖ്, നോറ ഫെർണാണ്ടസ്.....

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് വൈകുന്നേരം 4:30 നടക്കുന്ന ഈസ്റ്റ് ബംഗാൾ- ടെമ്പോ എഫ്സി പോരാട്ടത്തോടെയാണ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഒക്‌ടോബർ 30 നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യപോരാട്ടം. ഐ- ലീഗ് ക്ലബ് രാജസ്ഥാൻ യൂണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളി. നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡെൽഹിയെയും നവംബർ ആറിന് മുംബൈ സിറ്റി എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിനെ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സാധ്യത സ്‌ക്വാഡ് ഇപ്രകാരമാണ്.

സച്ചിൻ സുരേഷ്, അൽസാബിത് എസ്ടി, അർശ് അൻവർ ഷെയ്ഖ്, നോറ ഫെർണാണ്ടസ് എന്നിവരാണ് ടീമിന്റെ ഗോൾ കീപ്പർമാർ. ഐബാൻ ഡോഹ്ലിങ്, നവോച്ച സിങ്, ഷഹീഫ്, യുവാൻ റോഡ്രിഗസ്, ബികാഷ് യുംനം, ഹോർമിപാം, സുമിത് ശർമ്മ, സന്ദീപ് സിങ്, അമേ റാണാവാഡ എന്നിവരാണ് പ്രതിരോധനിരയിൽ.

ദുസാൻ ലാഗോറ്റർ, ഡാനിഷ് ഫാറൂഖ്, ഫ്രഡി, വിബിൻ, അസ്ഹർ, ലൂണ എന്നിവർ മിഡ്ഫീൽഡറായും നോഹ, അയ്മൻ, അമാവിയ, കോറു സിങ്, നിഹാൽ സുധീഷ്, ടിയാഗോ ആൽവസ്, കോൾഡോ ഒബിയേറ്റ, ശ്രീക്കുട്ടൻ എന്നിവരാണ് മുന്നേറ്റനിരയിലും കളിക്കുക.

ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ്: ഗോൾ കീപ്പേഴ്‌സ്: സച്ചിൻ സുരേഷ്, അൽസാബിത് എസ്ടി, അർശ് അൻവർ ഷെയ്ഖ്, നോറ ഫെർണാണ്ടസ്
പ്രതിരോധം: ഐബാൻ ഡോഹ്ലിങ്, നവോച്ച സിങ്, ഷഹീഫ്, യുവാൻ റോഡ്രിഗസ്, ബികാഷ് യുംനം, ഹോർമിപാം, സുമിത് ശർമ്മ, സന്ദീപ് സിങ്, അമേ റാണാവാഡ
മധ്യനിര: ദുസാൻ ലാഗോറ്റർ, ഡാനിഷ് ഫാറൂഖ്, ഫ്രഡി, വിബിൻ, അസ്ഹർ, ലൂണ
മുന്നേറ്റം: നോഹ, അയ്മൻ, അമാവിയ, കോറു സിങ്, നിഹാൽ സുധീഷ്, ടിയാഗോ ആൽവസ്, കോൾഡോ ഒബിയേറ്റ, ശ്രീക്കുട്ടൻ