FootballIndian Super LeagueKBFC

പെപ്രയോടൊപ്പം ചേർന്ന് ടിയാഗോ ആൽവസ്; ഒപ്പം ISL നിന്ന് മറ്റൊരു താരം കൂടി കംബോഡിയിലേക്ക്…

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടകം നോഹ സദൗയി, അഡ്രിയാൻ ലൂണ, ടിയാഗോ ആൽവസ് എന്നിവരെ വിൽക്കേണ്ടി വന്നിരുന്നു. നോഹയെയും ലൂണയെയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.

‎ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ടിയാഗോ ആൽവസ്, മുൻ ബ്ലാസ്റ്റേഴ്‌സിന്റെ ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര നിലവിൽ കളിക്കുന്ന കംബോഡിയൻ ലീഗിലെ സ്വേ റിയങ് എഫ്‌സിയിൽ ചേർന്നിരിക്കുകയാണ്.



‎സ്വേ റിയങ് എഫ്‌സി തന്നെയാണ് ആൽവസിന്റെ സൈനിങ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ജൂലൈയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട പെപ്ര സ്വേ റിയങ് എഫ്‌സിയിലെത്തിയത്തിന് ശേഷം ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

‎ഇതിന് പിന്നാലെയാണ് ഇപ്പം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് തന്നെ സ്വേ റിയങ് എഫ്‌സി മറ്റൊരു സ്ട്രൈക്കറെ സ്വന്തമാക്കുന്നത്. ടിയാഗോ ആൽവസിനൊപ്പം തന്നെ ചെന്നൈ എഫ്സിയുടെ കോണോർ ഷീൽഡ്സിനെയും  സ്വേ റിയങ് എഫ്‌സി സ്വന്തമാക്കിയിട്ടുണ്ട്.

‎നിലവിൽ ഐഎസ്എലിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ ഗുണക്കരമാവുന്നത് കംബോഡിയൻ, ഇന്തോനേഷ്യൻ ക്ലബ്ബുകൾക്കാണ്. ഇതോടകം തന്നെ ഐഎസ്എൽ കളിച്ച നാലോളം താരങ്ങൾ ഇന്തോനേഷ്യൻ ക്ലബ്ബുകളിൽ ചേർന്നു കഴിഞ്ഞു.