അങ്ങനെ കാത്തിരിപ്പിന് വിരാമം നൽകി ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വൈകീട്ട് 5 മണിക്കാണ് കിക്ക്ഓഫ്.
MBSG vs KBFC മത്സരം തത്സമയം എവിടെ കാണാം?
ഒട്ടേറെ ആരാധകരുടെ സംശയമാണ് 2025-26 സീസണിലെ മത്സരങ്ങൾ എവിടെ തത്സമയം കാണാമെന്നത്. ഈ സീസണിലെ എല്ലാ മത്സരങ്ങളും ആരാധകർക്ക് ഫാൻകോഡ് ആപ്പ് വഴി തത്സമയം ഓൺലൈൻ സ്ട്രീമിങിലൂടെ കാണാം.
എന്നാൽ ഫാൻകോഡ് വഴി ആരാധകർക്ക് മത്സരങ്ങൾ ഫ്രീയായി കാണാൻ പറ്റില്ല. സബ്സ്ക്രിപ്ഷൻ എടുത്താൽ മാത്രമേ ആരാധകർക്ക് മത്സരങ്ങൾ കാണാൻ കഴിയുകയുള്ളു. ഐഎസ്എൽ പാസ്സിന് 299രൂപയും, ടീം പാസ്സിന് 149 രൂപയുമാണ് വരുന്നത്. ഇനി ഒരു മത്സരം മാത്രം കാണാനായി 25 രൂപ നൽകിയും ആരാധകർക്ക് മത്സരം കാണാൻ കഴിയുന്നതാണ്.
ടിവി ടെലികാസ്റ്റിംഗായി മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുക സോണി സ്പോർട്സ് ടെൻ 2വിലാണ്. അപ്ഡേറ്റുകൾ പ്രകാരം മത്സരങ്ങൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബംഗാളി, തമിഴ് കമന്ററിയോടെ ലഭ്യമായിരിക്കും.
