Indian Super LeagueKBFC

ISLൽ പുതു ചരിത്രം സൃഷ്ടിക്കാൻ ബികാശ് യുമ്നാം; മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക യുവ കരുത്തിൽ


ഇന്ത്യൻ സൂപ്പർ ലീഗിൽ പുതു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ താരം ബികാശ് യുമ്നാം. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബികാശ് യുമ്നാമാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഇതോടകം പ്രഖ്യാപ്പിച്ച് കഴിഞ്ഞു.

ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ മത്സരത്തിൽ ക്യാപ്റ്റനായി ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാവാൻ ഒരുങ്ങുകയാണ് ബികാശ് യുമ്നാം. താരത്തിന് നിലവിൽ 22 വയസ്സ് മാത്രമാണുള്ളത്. 

ക്യാപ്റ്റനായതിന് തുടർന്ന് ബംഗാളി മാധ്യമ്മായ revsports സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്…

“ഇത് എനിക്ക് വലിയൊരു ബഹുമതിയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പോലുള്ള ഒരു ക്ലബ്ബിനെ നയിക്കുക എന്നത് വളരെ സവിശേഷമാണ്. എന്നെ വിശ്വസിച്ചതിന് പരിശീലകനും, സ്റ്റാഫും, മാനേജ്‌മെന്റും, എന്റെ സഹതാരങ്ങളും നന്ദി പറയുന്നു. ഈ ഉത്തരവാദിത്തം എല്ലാ ദിവസവും എന്റെ പരമാവധി നൽകാൻ എന്നെ പ്രേരിപ്പിക്കുന്നു.” 

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ബികാശ്. അതോടൊപ്പം അണ്ടർ 16, അണ്ടർ 19, അണ്ടർ 20 എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ള ടീമുകളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.