ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്‌സിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ടീമിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത് (MS Dhoni Batting Position IPL 2026).
മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.
വരാനിരിക്കുന്ന സീസണിൽ ധോണി സിഎസ്കെയ്ക്കായി മൂന്നാം നമ്പറിൽ ബാറ്റ് വീശിയേക്കുമെന്നാണ് അശ്വിന്റെ നിരീക്ഷണം.കഴിഞ്ഞ കുറച്ച് സീസണുകളായി ബാറ്റിംഗ് നിരയിൽ എട്ടാമതോ ഒൻപതാമതോ മാത്രം ഇറങ്ങിയിരുന്ന ധോണി, ഇത്തവണ പവർപ്ലേ ഓവറുകളിൽ തകർത്തടിക്കുന്ന ഒരു ‘എൻഫോഴ്‌സർ’ ആയി മാറുമെന്നാണ് അശ്വിൻ പറഞ്ഞത്.
ധോണിയുടെ പരിശീലന രീതികളും കായികക്ഷമതയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു.
ഇമ്രാൻ താഹിറിനെപ്പോലെയുള്ള താരങ്ങളുടെ ഊർജ്ജം ധോണിയെ പ്രചോദിപ്പിക്കുന്നുണ്ടെന്നും, അദ്ദേഹം വെറുമൊരു ഫിനിഷർ എന്നതിലുപരി ടോപ്പ് ഓർഡറിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും അശ്വിൻ പറഞ്ഞിരുന്നു.
RELATED READS: ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്‌നം; പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ആരാധകർ
ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?
അശ്വിന്റെ നിരീക്ഷണവും ഋതുരാജിന്റെ പ്രസ്താവനയും

അശ്വിന്റെ ഈ പഴയ പ്രസ്താവന ഇപ്പോൾ വീണ്ടും ചർച്ചയാകാൻ കൃത്യമായ കാരണങ്ങളുണ്ട്. ഐപിഎൽ 2026-ൽ സിഎസ്കെയുടെ ഓപ്പണിംഗ് ജോഡി താനും സഞ്ജു സാംസണും ആയിരിക്കുമെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ മൂന്നാം നമ്പറിൽ ഇറങ്ങിയിരുന്ന റുതുരാജ് ഓപ്പണിംഗിലേക്ക് മാറുന്നതോടെ ആ സുപ്രധാന സ്ഥാനത്തേക്ക് ആര് വരുമെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ധോണി മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന അശ്വിന്റെ പ്രവചനം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നത്.
സിഎസ്കെ ഇത്തവണ ലേലത്തിലൂടെയും ട്രേഡിലൂടെയും മികച്ചൊരു ബാറ്റിംഗ് നിരയെയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നിവരടങ്ങുന്ന കരുത്തുറ്റ നിരയെ തടയുക എന്നത് എതിർ ടീമുകൾക്ക് വലിയ വെല്ലുവിളിയാകും.
സഞ്ജു സാംസണിന്റെ വരവ് ടീമിന്റെ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ധോണിയെപ്പോലൊരു അനുഭവസമ്പന്നനായ താരം ടോപ്പ് ഓർഡറിൽ ഇറങ്ങുന്നത് ടീമിന് വലിയ ബാലൻസ് നൽകും.
പവർപ്ലേ ഓവറുകളിൽ ഫീൽഡിംഗ് നിയന്ത്രണങ്ങൾ മുതലാക്കി ധോണി ബാറ്റ് വീശുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
2025 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 196 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്.
എന്നാൽ പുതിയ സീസണിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്.
44-ാം വയസ്സിലും ധോണി പ്രകടിപ്പിക്കുന്ന ആവേശം സഹതാരങ്ങൾക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
സിഎസ്കെ മാനേജ്‌മെന്റ് ഏത് തരം ബാറ്റിംഗ് ഓർഡർ ആയിരിക്കും പരീക്ഷിക്കുക എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
എങ്കിലും അശ്വിൻ പ്രവചിച്ചതുപോലെ ധോണി മൂന്നാം നമ്പറിൽ എത്തിയാൽ അത് ഐപിഎൽ 2026-ലെ ഏറ്റവും വലിയ സർപ്രൈസ് നീക്കങ്ങളിൽ ഒന്നായിരിക്കും.
ALSO READ: ആർസിബിയ്ക്ക് വമ്പൻ തിരിച്ചടി; ലങ്കൻ പേസർ നുവാൻ തുഷാര ഈ സീസണിൽ കളിക്കില്ല
English Summary: R Ashwin’s bold claim about MS Dhoni Batting Position IPL 2026 is trending as CSK looks for a No. 3 batter. With Ruturaj Gaikwad moving to the opening slot with Sanju Samson, fans wonder if Dhoni will take up the enforcer role in the Powerplay as predicted by Ashwin.
content: MS Dhoni Batting Position IPL 2026
