തോൽവിയുടെ പടുകുഴിയിൽ നിന്നും ആഷ്ലി വെസ്റ്റ്വുഡിന്റെ കരങ്ങളിലൂടെ രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters) 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസൺ എന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കളേറെയാണ്. അടുത്ത സീസണെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ് കാരണം. അടുത്ത സീസണിന്റെ കാര്യത്തിൽ തീരുമാനമായില്ല എങ്കിൽ ക്ലബ് അടച്ച് പൂട്ടിയേക്കുമെന്ന ഭീഷണിയും ക്ലബ് നൽകിയിട്ടുണ്ട്. ഇതിനിടയിലും ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരവുമായി കരാർ പുതുക്കാനുള്ള ആഗ്രഹത്തിലാണ്.
ഫാലൂവിനെ നിലനിർത്താൻ ആഗ്രഹം

സീസണിനിടയിൽ ഒമർ ബായ്ക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്സ് എത്തിച്ച സെനഗലിസ് പ്രതിരോധ താരം ഫാലൂ എൻഡിയായുമായി ബ്ലാസ്റ്റേഴ്സിന് കരാർ പുതുക്കാൻ ആഗ്രഹമുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
എന്നാൽ ഐഎസ്എല്ലിനെ കുറിച്ചുള്ള വ്യക്തതകൾക്കായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. അടുത്ത സീസൺ കുറിച്ചുള്ള വ്യക്തതകൾ വന്നാൽ താരവുമായി പുതിയ കരാറിൽ ഏർപ്പെടാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ഫാലൂവുമായി മാത്രമല്ല, പരിശീലകൻ ആഷ്ലി വെസ്റ്റ്വൂഡുമായും ചില ഇന്ത്യൻ താരങ്ങളുമായും ബ്ലാസ്റ്റേഴ്സിന് കരാർ പുതുക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വമാണ് ഇതിനെല്ലാം തടസമാകുന്നത്.
ഫാലൂവിന്റെ കരാർ അവസാനിക്കുന്ന മെയ് 31 ആണ്. അതിന് മുമ്പ് ഐഎസ്എല്ലിനെ കുറിച്ച് വ്യക്തത വന്നാൽ ബ്ലാസ്റ്റേഴ്സിന് താരവുമായി കരാർ പുതുക്കാനാവും. എന്നാൽ മെയ് 31 കഴിഞ്ഞാൽ കരാർ പുതുക്കൽ സങ്കീർണമാവാൻ സാധ്യതയുണ്ട്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 9 മത്സരങ്ങൾ കളിച്ച താരം പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്സിന്റെ ആണിക്കല്ലായിരുന്നു. 2 ഗോളുകളും താരം ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.ഫിന്നിഷ് ഫസ്റ്റ് ഡിവിഷൻ ക്ലബായ എസ്ജെകെയിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ALSO READ: റയൽ മാഡ്രിഡ് അക്കാദമി താരം ഇന്ത്യൻ ജേഴ്സിയിലേക്ക്? വഴിതുറന്ന് ഖാലിദ് ജമീൽ, ഇനി തകർക്കും
English Summary: Kerala Blasters are keen to extend the contract of Senegalese defender Fallou Ndiaye. However, the ongoing ambiguity surrounding the upcoming season is currently creating a significant obstacle for the club in finalizing and sealing the new agreement.
