CricketCricket LeaguesIndian Premier LeagueSports

പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…

ഈ വർഷം ഐപിഎൽ ലേലത്തിന് മുമ്പ് നടന്ന ട്രേഡിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച താരങ്ങളാണ് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കരനും.

സഞ്ജു സാംസണെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സിഎസ്കെയ്ക്ക് കൈമാറിയാണ് രാജസ്ഥാൻ ഇരുതാരങ്ങളെയും വാങ്ങിച്ചത്. എന്നാൽ ഇതിൽ സാം കരന് പരിക്ക് മൂലം ഐപിഎൽ നഷ്ടമായിരുന്നു. എന്നാലിപ്പോൾ ഐപിഎൽ നഷ്‌ടമായ കറൻ മറ്റൊരു ലീഗിൽ കളിക്കുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ സറെയ്ക്ക് വേണ്ടിയാണ് താരം കളിച്ചത്. ടീമിന്റെ നായകൻ കൂടിയാണ് കറൻ. മത്സരത്തിൽ 22 പന്തിൽ 32 റൺസ് എടുത്ത താരം പന്തെറിഞ്ഞില്ലെങ്കിലും ടീമിന്റെ വിജയത്തിന് നിർണായക ഘടകമായി മാറി.

പരിക്ക് കാരണം ഐപിഎല്ലിൽ നിന്ന് പിന്മാറിയ താരം എങ്ങനെയാണ് ടി20 ബ്ലാസ്റ്റ് കളിച്ചത് എന്ന സംശയം ആരാധകർക്കുണ്ടാവാം. അത് എങ്ങനെയെന്ന് നോക്കാം.

ALSO READ: ഇജ്ജാതി പ്രകടനം; അവൻ ഉടൻ ഇന്ത്യൻ ടീമിലെത്തും; യുവതാരത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ദർ

ഐപിഎൽ നിയമം

t20 blast

t20 blast
Sam Curran in t20 blast

ഐപിഎൽ സീസൺ തുടക്കത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ഇതോടെ താരത്തിന് പകരം റോയൽസ് ലങ്കൻ ഓൾറൗണ്ടർ ശനകയെ വാങ്ങിക്കുകയും ചെയ്തു. ഇതാണ് റോയൽസിന് വേണ്ടി താരത്തിന് കളിയ്ക്കാൻ സാധിക്കാത്തത്.

ഐപിഎൽ നിയമമനുസരിച്ച് ഏതെങ്കിലും ഒരു താരം പരിക്കേൽക്കുകയോ ടൂർണമെന്റിൽ നിന്ന് പിന്മാറുകയോ ചെയ്താൽ ടീമുകൾക്ക് പകരക്കാരെ പ്രഖ്യാപിക്കാം.

എന്നാൽ പകരക്കാരെ പ്രഖ്യാപിച്ചതിന് ശേഷം പരിക്കേൽക്കുകയോ, പിന്മാറുകയോ ചെയ്ത താരത്തിന് വീണ്ടും ടീമിൽ തിരിച്ചെത്താൻ സാധിക്കില്ല.

പരിക്കേറ്റ താരത്തിന് പകരം പകരക്കാരെ പ്രഖ്യാപിക്കാതിരുന്നാൽ മാത്രമേ പരിക്കേറ്റ താരം പരിക്കിൽ നിന്നും മുക്തനായാൽ തിരിച്ചെടുക്കാൻ സാധിക്കുകയുള്ളു.

കറന് പകരം ശനകയെ പകരക്കാരനായി എടുത്തതാണ് രാജസ്ഥാൻ റോയൽസിന് നിർണായക മത്സരങ്ങളിൽ കറനെ തിരിച്ച് വിളിക്കാൻ സാധിക്കാത്തത്.

ALSO READ: ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!

ടി20 ബ്ലാസ്റ്റ്

t20 blast
t20 blast

18 ടീമുകൾ പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഡൊമെസ്റ്റിക്ക് ടി20 ടൂർണമെന്റാണ് ടി20 ബ്ലാസ്റ്റ്. വിദേശ താരങ്ങളടക്കം പങ്കെടുക്കുന്ന ടൂർണമെന്റിന്റെ 24 ആം എഡിഷൻ ആണിത്.

എന്നാൽ ഇതൊരു ഫ്രാഞ്ചൈസി ലീഗല്ല, മറിച്ച് ഇംഗ്ലണ്ടിലെ പരമ്പരാഗത ടീമുകൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടി20 ടൂർണമെന്റാണ്.

ALSO READ: സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്

English Summary : After missing the IPL season due to an injury, English all-rounder Sam Curran surprised fans by leading Surrey in the t20 blast. IPL rules state that once a franchise names an official replacement player, the injured cricketer cannot rejoin the squad.