കേരളാ ബ്ലാസ്റ്റേഴ്സ് ഉടമകൾ തങ്ങളുടെ ഓഹരികൾ പൂർണമായും വിൽക്കുന്നുവെന്നും പുതിയ നിക്ഷേപകരെ അന്വേഷിക്കുന്നതായും നേരത്തെ പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ വിശ്വസനീയമായ ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് (Kerala Blasters up for sale).

പ്രമുഖ ഇന്ത്യൻ സ്പോർട്സ് റിപോർട്ടറും ഇന്ത്യൻ ബന്ധപ്പെട്ട് വിശ്വസനീയമായ വാർത്തകൾ പങ്ക് വെയ്ക്കുകയും ചെയ്യുന്ന ആശിഷ് നെഗിയാണ് ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ നിക്ഷേപകരെ തേടുന്നു എന്ന സുപ്രധാന വിവരമാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ മാറണമെന്ന ആഗ്രഹം ആരാധകർ നേരത്തെ പ്രകടപ്പിച്ചിരുന്നുവെങ്കിലും നിലവിൽ സീസൺ ആരംഭിക്കാനിരിക്കെ കൈമാറ്റം ശ്രമം ഗുണം ചെയ്തേക്കില്ല.
സീസൺ സെപ്റ്റംബർ 4 ന് ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സ് കൈമാറ്റ ചർച്ചകൾക്ക് പിന്നാലെ പോയാൽ സീസൺ ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചേക്കില്ല. ഇത് വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിനെ ബാധിച്ചേക്കാം. ഇപ്പോൾ തന്നെ വരാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പിന്മാറിയിട്ടുണ്ട്. കൂടാതെ അടുത്ത സീസണിലേക്ക് ഒരൊറ്റ താരത്തെ പോലും ബ്ലാസ്റ്റേഴ്സ് ഇത് വരെ സ്വന്തമാക്കിയിട്ടില്ല.
ഉടൻ പുതിയ നിക്ഷേപകരെ കണ്ടെത്താനായില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് വരും സീസണിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരും.
ALSO READ:
- ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ
- ബ്ലാസ്റ്റേഴ്സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ
- ഒടുവിലവൻ ബ്ലാസ്റ്റേഴ്സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…
CONTENT: Kerala Blasters up for sale
