FootballIndian Super LeagueKBFCSportsTransfer News

വീണ്ടും പടിയിറക്കം: നിഹാലും കെവിൻ യോക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു

ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാരെ ആരെയും നിലനിർത്താൻ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾ എല്ലാ ക്ലബ്ബുകളും സജീവമാക്കി കഴിഞ്ഞു. പതിവുപോലെ ട്രാൻസ്ഫർ വിപണിയിൽ വലിയ ചലനങ്ങളാണ് ഇത്തവണയും നടക്കുന്നത്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഈ ട്രാൻസ്ഫർ ജാലകം അത്ര നല്ല വാർത്തകളല്ല സമ്മാനിക്കുന്നത്. ടീമിലെ പ്രധാനപ്പെട്ട പല കളിക്കാരും ഓരോരുത്തരായി ക്ലബ്ബ് വിട്ടുപോകുന്ന കാഴ്ചയാണ് ആരാധകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മലയാളി താരം മുഹമ്മദ് ഷഹീഫ് ചെന്നൈയിൻ എഫ്സിയിലേക്കും ഫ്രാഞ്ചു എഫ്സി ഗോവയിലേക്കും ചേക്കേറിയ വാർത്തകൾ മഞ്ഞപ്പടയുടെ ആരാധകർ അറിഞ്ഞതാണ്. ഇപ്പോഴിതാ ക്ലബ്ബിൽ നിന്നും രണ്ട് പ്രധാന താരങ്ങൾ കൂടി ഒന്നിച്ച് പടിയിറങ്ങുന്നു എന്ന നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

Nihal Sudheesh leaves Kerala Blasters

ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങ്ങർ നിഹാൽ സുധീഷും ഫ്രഞ്ച് വിങ്ങറായ കെവിൻ യോക്കുമാണ് ഒടുവിലായി ടീം വിട്ടിരിക്കുന്നത് (Nihal Sudheesh Leaves Kerala Blasters). ഇതിൽ മലയാളി താരം നിഹാൽ സുധീഷ് ഐഎസ്എൽ ക്ലബ്ബായ ഒഡീഷ എഫ്സിയിലേക്ക് പോയതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കെവിൻ യോക്ക് ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ നേരിട്ടറിയിക്കുകയായിരുന്നു. യോക്കിന്റെ പുതിയ ക്ലബ്ബ് ഏതാണെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ.

മഞ്ഞപ്പടയുടെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരം കൂടിയാണ് ഇപ്പോൾ ടീം വിട്ട നിഹാൽ സുധീഷ്. 2019 മുതൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനൊപ്പമുണ്ടായിരുന്ന ഈ 25-കാരൻ മികച്ച പ്രകടനങ്ങളിലൂടെയാണ് 2022-ൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 32 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ സജീവമായിരുന്ന ഫ്രഞ്ച് താരം കെവിൻ യോക്കാകട്ടെ 13 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് ക്ലബ്ബിനായി സംഭാവന ചെയ്തത്.

തുടർച്ചയായി പ്രമുഖ താരങ്ങൾ ക്ലബ്ബ് വിട്ടുപോകുന്നത് ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാരെ ആരെയും നിലനിർത്താൻ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം.

പ്രതിസന്ധി മറികടക്കാൻ ക്ലബ്ബ് ഇപ്പോൾ പുതിയ നിക്ഷേപകരെ തേടിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കൂടുതൽ കളിക്കാർ ടീം വിടുമോ എന്ന ആശങ്കയിലാണ് മഞ്ഞപ്പടയുടെ ആരാധകർ.

ALSO READ:

English Summary: Kerala Blasters stars Nihal Sudheesh and Kevin Lokko have officially left the club amid a severe financial crisis. While Nihal has signed with Odisha FC, yoke announced his departure via Instagram. The club is currently seeking new investors after losing multiple key players this window.