FootballIndian Super LeagueKBFCSportsTransfer News

വീണ്ടും കൂടുമാറ്റം: ബ്ലാസ്റ്റേഴ്‌സ് വിട്ട് യൂറോപ്യൻ ടോപ് ഡിവിഷൻ ക്ലബിനൊപ്പം ചേർന്ന് സൂപ്പർ താരം

പുതിയ നിക്ഷേപകരുടെ വരവ് സംബന്ധിച്ച വാർത്തകൾ സജീവമായി നിലനിൽക്കുമ്പോൾ, മറുവശത്ത് ടീമിലെ പ്രധാന താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തുന്ന വിവരങ്ങളാണ് ട്രാൻസ്ഫർ വിപണിയിൽ നിന്നും പുറത്തുവരുന്നത്. ഒരു വശത്ത് ക്ലബ്ബിന്റെ കൈമാറ്റ ചർച്ചകളും പുതിയ നിക്ഷേപകരുടെ വരവും സംബന്ധിച്ച വാർത്തകൾ സജീവമായി നിലനിൽക്കുമ്പോൾ തന്നെ, മറുവശത്ത് ടീമിലെ പ്രധാന താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്.

Kerala Blasters Forward Victor Bertomeu Joins Icelandic Club
Kerala Blasters Forward Victor Bertomeu Joins Icelandic Club

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്പാനിഷ് മുന്നേറ്റ താരം വിക്ടർ ക്ലബ്ബ് വിട്ടു. ഐസ്‌ലൻഡിലെ പ്രമുഖ ടോപ് ഡിവിഷൻ ക്ലബ്ബായ ബോർ അകുറെയ്റി (Þór Akureyri) യിലേക്കാണ് താരം ഇനി പന്ത തട്ടാൻ പോകുന്നത്.

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനായി പത്ത് മത്സരങ്ങളിൽ മാത്രം ബൂട്ടണിഞ്ഞ വിക്ടർ നാല് ഗോളുകൾ നേടി ടീമിന്റെ ടോപ് സ്‌കോററായിരുന്നു. നിലവിൽ ഐസ്‌ലൻഡ് ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബോർ അകുറെയ്റിയെ രക്ഷപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് വിക്ടറിനെ കാത്തിരിക്കുന്നത്.

ALSO READ:

English Summary: Spanish forward Víctor Bertomeu has departed Kerala Blasters to join Icelandic top division club Þór Akureyri. Having scored 4 goals in 10 matches during his stint, his sudden exit poses another major challenge for the Indian Super League side ahead of the upcoming season.