കേരളാ ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പുതിയ ഉടമകളുടെ കൈകളിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്.
ക്ലബ്ബുമായി ബന്ധപ്പെട്ട ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളെല്ലാം തന്നെ ഈ വൻ കൈമാറ്റം നടന്നതായി ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്ന നിർണായക യോഗത്തിൽ, നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തങ്ങളുടെ പൂർണ ഓഹരികളും പുതിയ ഉടമകൾക്ക് കൈമാറിയെന്നാണ് വിവരം.
പേപ്പർ വർക്കുകളെല്ലാം പൂർത്തിയായെങ്കിലും പുതിയ മാനേജ്‌മെന്റ് ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ തന്നെ ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടും.
മാഗ്നം സ്പോർട്സ് പൂർണമായും പടിയിറങ്ങുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇനി പുതിയൊരു യുഗത്തിനാണ് തുടക്കമാകുന്നത്.
മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയതോടെ ഇനി ആരാധകർ കാത്തിരിക്കുന്ന സൈനിംഗുകളുടെ പൂരം ആരംഭിക്കുകയായി.
പുതിയ ഉടമകൾ എത്തിയതോടെ മരവിപ്പിച്ചു നിർത്തിയിരുന്ന ട്രാൻസ്ഫർ നീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് ജീവൻ നൽകിത്തുടങ്ങിയിട്ടുണ്ട്. വിദേശ, ഇന്ത്യൻ താരങ്ങളുടെ സൈനിംഗുകൾ വരും ദിവസങ്ങളിൽ ഒന്നൊന്നായി പ്രഖ്യാപിക്കപ്പെടും.
മാനേജ്‌മെന്റിൽ വലിയ മാറ്റങ്ങൾ നടക്കുമ്പോഴും ക്ലബ്ബിന്റെ മുൻനിര ചുമതലകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്.
സിഇഒ ആയി അഭിക് ചാറ്റർജി തന്നെ തുടരുമ്പോൾ, കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലക സ്ഥാനത്ത് ഉറച്ചുനിൽക്കും.
ടീമിലേക്ക് എത്തിക്കേണ്ട പ്രധാന താരങ്ങളുടെ ഒരു ലിസ്റ്റ് ആഷ്‌ലി ഇതിനോടകം തന്നെ അഭിക്കിന് കൈമാറിയിട്ടുണ്ട്. പരിശീലകൻ ആവശ്യപ്പെട്ട ഈ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് വേഗത്തിലാക്കി കഴിഞ്ഞു.
ചില പ്രമുഖ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ നിലവിലെ ടീമിലെ പ്രധാനപ്പെട്ട ചില കളിക്കാരുടെ കരാർ പുതുക്കുന്ന കാര്യത്തിലും പ്രാഥമിക തീരുമാനങ്ങൾ എടുത്തിട്ടുണ്ടായിരുന്നു.
ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നതുകൊണ്ട് മാത്രം ഔദ്യോഗികമായി ഒപ്പുവെക്കാതിരുന്ന ഈ കരാറുകളെല്ലാം അടുത്ത ദിവസങ്ങളിൽ ഫൈനലൈസ് ചെയ്യപ്പെടും.
പുതിയ ഉടമകളുടെ വരവോടെ കൂടുതൽ കരുത്തോടെ, വലിയ ലക്ഷ്യങ്ങളുമായി അടുത്ത ഐഎസ്എൽ സീസണിനായി ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സീസൺ ഒക്ടോബറിൽ
അതേ സമയം, ഇത്തവണത്തെ ഐഎസ്എൽ സീസൺ സെപ്റ്റംബർ 4 ന് ആരംഭിക്കുമെന്നായിരുന്നു എഐഎഫ്എഫ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച സീസൺ ഒക്ടോബർ പത്തിന് മുമ്പ് ആരംഭിക്കാനാണ് സാധ്യത
ALSO READ:
- റയലിനെയും ബാഴ്സയേയും നേരിട്ട താരം: യുവമിഡ്ഫീൽഡർക്കായി ബ്ലാസ്റ്റേഴ്സും ബഗാനും ശ്രമം നടത്തുന്നതായി റിപ്പോർട്ട്
- വരുന്നു ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ: ഒരു പിടി മികച്ച താരങ്ങൾ പെൻഡിങ് പട്ടികയിൽ
- 12 വർഷത്തെ വൈകാരികതയ്ക്ക് വിട: കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് പുതിയ തട്ടകത്തിലേക്ക്
English Summary: Kerala Blasters FC has officially undergone an ownership change as Magnum Sports completed the transfer of shares to new owners. With coach Ashley Westwood and CEO Abhik Chatterjee continuing in their roles, the club is set to finalize key player renewals and new signings ahead of the ISL season.
