FootballSports

നൻപൻ ടാ: ഹൃദയം തകർന്ന മെസ്സിയെ ചേർത്ത് പിടിച്ച് റൊണാൾഡോ, കൈയ്യടിച്ച് ഫുട്ബോൾ ലോകം

ഫുട്ബോളിനെ പോലെ വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന താരമാണ് റൊണാൾഡോ എന്നത് ഇതിലൂടെ വീണ്ടും വ്യക്തമാവുകയാണ്.

ഫുട്ബോൾ ലോകത്തെ 2 ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് മികച്ചത് എന്ന സംവാദം ഇപ്പോഴും ആരാധകർക്കിടയിൽ തുടരുകയാണ്. എന്നാൽ കളിക്കളത്തിലെ കടുത്ത പോരാട്ടങ്ങൾക്കപ്പുറം പരസ്പര ബഹുമാനത്തിന്റെയും ആത്മബന്ധത്തിന്റെയും തിളങ്ങുന്ന മാതൃകയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Ronaldo message to Messi

ദീർഘകാലമായി രോഗബാധിതനായിരുന്ന മെസ്സിയുടെ പിതാവ് ഹോർഗെ മെസ്സിയുടെ വേർപാടിൽ അനുശോചനവും പിന്തുണയും അറിയിച്ച് റൊണാൾഡോ രംഗത്തെത്തിയത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനംകവരുകയാണ്.

പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി പങ്കുവെച്ച വികാരാധീനമായ കുറിപ്പിന് താഴെയാണ് ക്രിസ്റ്റ്യനോ റൊണാൾഡോ തന്റെ കമന്റ്റ് കുറിച്ചത്. ഈ കടുപ്പമേറിയ ഘട്ടത്തിൽ മെസ്സിക്കും കുടുംബത്തിനും പിന്തുണയും അതിജീവനത്തിനുള്ള കരുത്തും നേരുന്നു എന്നായിരുന്നു റൊണാൾഡോയുടെ വാക്കുകൾ.

ഫുട്ബോളിനെ പോലെ വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന താരമാണ് റൊണാൾഡോ എന്നത് ഇതിലൂടെ വീണ്ടും വ്യക്തമാവുകയാണ്.ആരാധകർ തമ്മിൽ മൈതാനത്തും സോഷ്യൽ മീഡിയയിലും കടുത്ത മത്സരബുദ്ധി പുലർത്തുമ്പോഴും, ഈ രണ്ട് ഇതിഹാസങ്ങൾ തമ്മിൽ എത്രത്തോളം ആഴത്തിലുള്ള ബഹുമാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ALSO READ:

English Summary: The heartfelt Ronaldo message to Messi following the loss of Leo’s father has moved football fans worldwide. Setting aside their intense rivalry, Cristiano offered strength and support to Messi during this tough time, proving the deep mutual respect existing between these two legendary stars.

Content: Ronaldo message to Messi