FootballIndian Super LeagueKBFCSports

പതിവ് പല്ലവിയില്ല, സാമ്പത്തിക ഭദ്രത ഉറപ്പ്: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ നൽകുന്ന ഉറപ്പ്

പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) പുതിയ ഉടമകൾ ആരായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. നിലവിലെ ഉടമകളായ മാഗ്നം സ്‌പോർട്‌സ് തങ്ങളുടെ മുഴുവൻ ഓഹരികളും വിൽക്കുകയാണെന്നും പകരം മലയാളികൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യം ക്ലബ്ബിനെ ഏറ്റെടുക്കാൻ സന്നദ്ധരാണെന്നുമുള്ള വാർത്തകൾ വന്നിട്ട് നാളുകളേറെയായി.

എന്നാൽ നിലവിലെ ഉടമകളുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് നടപടികൾ കാരണമാണ് ഔദ്യോഗികമായ ഓഹരി കൈമാറ്റം വൈകുന്നത്.

പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.

Kerala Blasters

ഒന്നിൽ കൂടുതൽ നിക്ഷേപകർ അടങ്ങുന്ന ഒരു കൺസോർഷ്യം ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസവാർത്തയാണ്.

ഒരു വ്യക്തിയോ സ്ഥാപനമോ മാത്രം ക്ലബ്ബിന്റെ ഉടമസ്ഥരാകുമ്പോൾ അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് മാത്രമേ ക്ലബ്ബിൽ നിക്ഷേപം നടത്താൻ സാധിക്കൂ.

അതുകൊണ്ടുതന്നെ ഉടമയ്ക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അത് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.

എന്നാൽ ഒരു കൺസോർഷ്യം വരുമ്പോൾ ഈ പ്രതിസന്ധി പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

വിവിധ നിക്ഷേപകർ ഒന്നിക്കുമ്പോൾ ക്ലബ്ബിന് വലിയ സാമ്പത്തിക ഭദ്രത ലഭിക്കുകയും ആവശ്യമായ തുക വിപണിയിൽ നിന്ന് കണ്ടെത്താൻ സാധിക്കുകയും ചെയ്യും.

കൺസോർഷത്തിലെ ഓരോ അംഗവും ചെറിയ തുക വീതം നിക്ഷേപിച്ചാൽ പോലും ക്ലബ്ബിന് അത് വലിയൊരു തുകയായി മാറുകയും അത് മികച്ച കളിക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ടീമിലെത്തിക്കാൻ സഹായിക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ആവശ്യത്തിന് പണമില്ലെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേട്ട് മടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പുതിയ ഉടമകളുടെ വരവ് പുതിയൊരു പ്രതീക്ഷയും കരുത്തും നൽകുമെന്നതിൽ സംശയമില്ല.

ALSO READ:

English Summary: Kerala Blasters are set to enter a financially secure era as a new consortium prepares to take over ownership. Although court proceedings have delayed the official announcement, the incoming multi-investor group promises to end previous funding constraints, bringing fresh stability and long-term momentum to the ISL club.