FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകളിലേക്ക്: ശുഭവാർത്തകളുമായി ആശിഷ് നെഗിയും മാർക്കസും

താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.

കടുത്ത ആശങ്കകൾക്കിടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആശ്വാസവും സന്തോഷവും നൽകുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

വരാനിരിക്കുന്ന പുതിയ സീസണിനായി ഇതുവരെയും ഒരൊറ്റ പുതിയ താരത്തെപ്പോലും ടീമിലെത്തിക്കാൻ കഴിയാത്തത് ആരാധകരിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴിതാ പുതിയ റിപോർട്ടുകൾ പുറത്ത് വരികയാണ്.

Kerala Blasters news and updates

കഴിഞ്ഞ 15 ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ സജീവമായി ഇടപെട്ടു തുടങ്ങിയെന്നാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നത്.

ചില പ്രമുഖ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ചർച്ചകൾ നടത്തിയെന്നും ആശിഷ് നെഗി പറയുന്നു.

ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ അന്തിമ കരാറിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ ഈ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി പുതിയ സൈനിംഗുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.

അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പുതിയ നിക്ഷേപകർ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുമെന്നാണ് വിവരങ്ങൾ. ഇതിനായുള്ള എല്ലാവിധ ഔദ്യോഗിക നടപടിക്രമങ്ങളും ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഉടമകൾക്കെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിനാൽ വിൽപ്പന പൂർത്തിയാകാൻ നിയമപരമായ കോടതി വിധി ആവശ്യമായി വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ക്ലബ്ബ് കൈമാറ്റത്തിന് തടസ്സമാകുന്ന നിയമപ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നാണ്. ആശിഷ് നെഗിയെ കൂടാതെ മറ്റൊരു പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോയും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക കൈമാറ്റം പൂർത്തിയാകുമെന്ന സൂചന നൽകുന്നുണ്ട്.

ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിക്ക് പുതിയ പ്രതീക്ഷ നൽകുകയാണ്. കൈമാറ്റം ഉടൻ പൂർത്തിയായാൽ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ വാങ്ങിക്കുകയും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്യും.

ALSO READ:

അടുത്ത സീസൺ ഒക്ടോബറിൽ

അതേ സമയം അടുത്ത ഐഎസ്എൽ സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമാണ് വിവരങ്ങൾ. എഐഎഫ്എഫ് ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല എങ്കിലും പ്രമുഖ മാധ്യമമായ ഖേൽ നൗ ആണ് സീസൺ ഒക്ടോബർ 10 ആരംഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഇത്തവണ 13 ടീമുകളായിരിക്കും ഐഎസ്എല്ലിൽ മാറ്റുരയ്ക്കുക. നേരത്തെ 14 ടീമുകൾ മത്സരിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഐഎസ്എല്ലിൽ പങ്കെടുക്കുന്നതിനായി എഐഎഫ്എഫിന് നൽകേണ്ട തുക കൊടുക്കാൻ കഴിയാത്തതോടെ ഡയമണ്ട് ഹാർബർ എഫ്സിയ്ക്ക് ഇത്തവണ ഐഎസ്എൽ കളിക്കാനാവില്ല. അതിനാൽ 13 ടീമുകളുമായി സീസൺ ആരംഭിക്കുമെന്ന് എഐഎഫ്എഫ് അറിയിക്കുകയായിരുന്നു.

കൂടാതെ ജംഷദ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറിയതോടെ അവരുടെ ലൈസൻസ് വാങ്ങിച്ച് ചർച്ചിൽ ബ്രദേഴ്സ് ഐഎസ്എൽ പ്രവേശനം നടത്തിയിട്ടുണ്ട്.

English Summary: The latest Kerala Blasters news and updates bring massive relief to fans as journalists Ashish Negi and Marcus Mergulhao report that the club’s ownership takeover will finalize within 2-3 days without legal issues. Additionally, transfer talks with potential new players have been ongoing for 15 days.