കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകരായ ആശിഷ് നെഗിയും മാർക്കസ് മെർഗുല്ലോയും നൽകുന്ന റിപോർട്ടുകൾ അനുസരിച്ച് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാവുമെന്നാണ്.
ഇതിനിടയിൽ അടുത്ത സീസണിലേക്കായി പുതിയ ഉടമകൾ നടത്തിയ 2 നിർണായക നീക്കങ്ങൾ കൂടി പുറത്ത് വരികയാണ്.

പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് പുതിയ കരാർ നൽകുക എന്നതാണ് പുതിയ നിക്ഷേപകർ നടത്തിയ ആദ്യ നീക്കം. പുതിയ ഉടമകൾ ആഷ്ലി തുടരുന്നത് ആഗ്രഹിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് പുതിയ കരാർ നൽകാനാണ് പുതിയ ഉടമകളുടെ നിർദേശം.
ആഷ്ലിയും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ആഷ്ലി അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ഉറപ്പിക്കാം.
പുതിയ ഉടമകൾ നടത്തിയ രണ്ടാമത്തെ നീക്കം പഴയ ടീമിനെ നിലനിർത്തുക എന്നതാണ്. നിലവിൽ ഒരുപിടി താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. എന്നാൽ പുതിയ ഉടമകളുടെ നീക്കം അനുസരിച്ച് ഇനി ടീമിൽ നിന്നും ആരും പുറത്ത് പോകില്ല. നിലവിലെ ടീമിനെ നിലനിർത്താനും അതിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുമാണ് പുതിയ ഉടമകളുടെ നിർദേശം.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പുതിയ ഉടമകൾ സ്വീകരിച്ച ഈ 2 നിലപാടുകൾ ആശ്വാസകരമാണ്. ആഷ്ലിയെ നിലനിർത്തുക, നിലവിലെ ടീമിനെ നിലനിർത്തുക എന്നീ നീക്കം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗുണം ചെയ്യും.
ALSO READ:
- ബ്ലാസ്റ്റേഴ്സ് സൈനിംഗുകളിലേക്ക്: ശുഭവാർത്തകളുമായി ആശിഷ് നെഗിയും മാർക്കസും
- ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്സ് താരം
- ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്തവരിൽ ചെന്നൈയിൻ എഫ്സിയുടെ യുവമിഡ്ഫീൽഡറും
റിലഗേഷൻ ഒഴിവാക്കാൻ നീക്കം
ഐഎസ്എല്ലിന്റെ അടുത്ത പതിപ്പ് ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. അതേ സമയം ഇത്തവണ ഐഎസ്റിലഗേഷൻ ഒഴിവാക്കാൻ എഐഎഫ്എഫ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
14 ടീമുകളിൽ നിന്ന് ഇത്തവണത്തെ ഐഎസ്എൽ പങ്കാളിത്വം 13 ലേക്ക് കുറഞ്ഞതാണ് റിലഗേഷൻ ഒഴിവാക്കാൻ എഐഎഫ്എഫിനെ പ്രേരിപ്പിക്കുന്നത്.
ഡയമണ്ട് ഹാർബർ എഫ്സിയാണ് ഇത്തവണ ഐഎസ്എൽ കളിക്കാതെ തന്നെ ഐഎസ്എല്ലിൽ നിന്ന് പുറത്തായിരിക്കുന്നത്.
ഐഎസ്എൽ നിയമപ്രകാരം കഴിഞ്ഞ സീസണിലെ ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ( ഐ- ലീഗ്) ചാമ്പ്യന്മാർക്ക് ഐഎസ്എൽ പ്രവേശനമുണ്ട്.
ആ നിയമപ്രകാരം ഇത്തവണ ഐഎസ്എൽ കളിക്കേണ്ട ടീമാണ് ഡയമണ്ട് ഹാർബർ.
എന്നാൽ ഐഎസ്എല്ലിൽ കളിക്കാനായി എഐഎഫ്എഫിന് നൽകേണ്ട ഫീ ഡയമണ്ട് ഹാർബർ എഫ്സിയ്ക്ക് നൽകാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഡയമണ്ട് ഹാർബർ ഐഎസ്എല്ലിൽ നിന്ന് പുറത്തായത്.
അതേ സമയം, ജംഷദ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറിയെങ്കിലും അവരുടെ ലൈസൻസ് വാങ്ങിച്ച് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് ഐഎസ്എൽ പ്രവേശനം നേടിയിട്ടുണ്ട്.
English Summary: The Kerala Blasters takeover is in its final stages and expected to complete shortly. Reports confirm the new investors plan to retain head coach Ashley Westwood with a new contract extension and secure the current squad core to ensure stability for the upcoming season.
