കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം തന്നെയാണ് ആരാധകർക്കിടയിൽ ചൂടേറിയ വാർത്ത. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് അവരുടെ മുഴുവൻ ഓഹരികളും വിൽക്കുന്നുവെന്നും പകരം പുതിയ നിക്ഷേപകർ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുമെന്നുള്ള വാർത്തകൾ ആരാധകർ കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
നിലവിൽ മാഗ്നം സ്പോർട്സിന്റെ ഭാഗമായ നിമ്മഗഡ്ഡ പ്രസാദുമായി ബന്ധപ്പെട്ട ഒരു കേസാണ് കൈമാറ്റം പൂർത്തിയാവാൻ തടസ്സമായി നിൽക്കുന്നത് എന്നാണ് റിപോർട്ടുകൾ.
പുതിയ നിക്ഷേപകർ രംഗത്തുണ്ട് എങ്കിലും സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടാൽ മാത്രമേ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാവുകയുള്ളു.
എന്നാൽ ഇതിനിടയിൽ ഈ കേസിനെ മറികടക്കാനുള്ള ഒരു ‘ലൂപ് ഹോൾ’ വിശദികരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി.
നിലവിൽ നിമ്മഗഡ്ഡ പ്രസാദിന്റെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൈയിലുള്ളത് 70% ഓഹരികളാണ്. ബാക്കി 30% ഓഹരികൾ മറ്റു വ്യക്തികളിലാണ് ഉള്ളത്.
അതായത് നിലവിൽ നിമ്മഗഡ്ഡ പ്രസാദിന്റെ പേരിലുള്ള 70% ഓഹരിയുടെ കാര്യത്തിൽ മാത്രമാണ് നിയമതടസ്സമുള്ളത്. ബാക്കിയുള്ള 30% ഓഹരികൾ കൈമാറുന്നതിൽ നിയമ തടസ്സമില്ല. അതിനാൽ പുതിയ ഉടമകൾക്ക് ആ 30% ഓഹരി വാങ്ങി ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്താമെന്ന ലൂപ് ഹോൾ വഴിയാണ് ആശിഷ് നെഗി പങ്ക് വെയ്ക്കുന്നത്.
നിമ്മഗഡ്ഡ പ്രസാദിന്റെ പേരിലുള്ള ഓഹരി കൈമാറാൻ കോടതി ഇടപെടൽ ആവശ്യമാണ്. അതിന് ചിലപ്പോൾ കാലതാമസം വന്നേക്കാം. എന്നാൽ നിയമപ്രശ്‍നമില്ലാത്ത ബാക്കിയുള്ള ഓഹരികളിലൂടെ പുതിയ ഉടമകൾക്ക് ടീമിലേക്ക് കടക്കാമെന്നും അത് വഴി ടീമിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാമെന്നുമാണ് ആശിഷ് നെഗി പറയുന്നത്. കോടതി വിധി അനുസരിച്ച് കാലക്രമേണ ബാക്കിയുള്ള 70 ശതമാനം ഓഹരിയിലേക്കും പുതിയ ഉടമകൾക്ക് കടക്കാം.
ഏതായാലും ഈ ലൂപ് ഹോളിലൂടെയായിരിക്കും പുതിയ നിക്ഷേപകർ ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്തുന്നതും അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കം നടത്തുന്നതും.
ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റ വാർത്തകൾ കാത്തിരിക്കുന്ന ആരാധകർക്ക് ചെറിയൊരു ആശ്വാസമാണ് ആശിഷ് നെഗി പങ്ക് വെച്ച ഈ ‘ലൂപ് ഹോൾ’.
ALSO READ:
- കഴിഞ്ഞ സീസണിലെ ടോപ് ഇന്ത്യൻ അസിസ്റ്റുകളുടെ ഉടമ: യുവതാരത്തെ ഒപ്പം നിർത്തി ബ്ലാസ്റ്റേഴ്സ്
- ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ വെറ്ററൻ കീപ്പർ: എന്താണ് ആഷ്ലിയുടെ പ്ലാൻ
- ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടാലന്റ് ബ്ലാസ്റ്റേഴ്സിലേക്ക്: ഞെട്ടിക്കുന്ന നീക്കം
പുതിയ സീസൺ ഒക്ടോബറിൽ

അതേ സമയം ഐഎസ്എൽ 2026- 27 സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും പ്രമുഖ മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നത് സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ്.
നേരത്തെ സീസൺ സെപ്റ്റംബറിൽ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ബ്രോഡ്കാസ്റ്റിംഗ് ഡീലിനായി കൂടുതൽ സമയം കണ്ടെത്താൻ ലീഗ് നീട്ടുകയായിരുന്നു. കൂടാതെ ഒക്ടോബറിലെ ഫിഫ ഇന്റർനാഷണൽ ഇടവേളയ്ക്ക് ശേഷം ലീഗ് തുടങ്ങാമെന്ന ധാരണയിലുമെത്തുകയായിരുന്നു.
ഇത്തവണത്തെ ഒക്ടോബർ വിൻഡോയിൽ പനാമ, ബ്രസീൽ, ഉറുഗ്വായ് തുടങ്ങിയ വമ്പന്മാരെയാണ് ഇന്ത്യ നേരിടുന്നത്.
English Summary: Recent Kerala Blasters takeover updates highlight a potential loophole around ownership transfer issues. Legal delays surround Nimmagadda Prasad’s 70% share, but new investors can legally acquire the clear 30% share first. This strategy helps the club bypass delays and begin preparations smoothly for the upcoming ISL season.
