ഐഎസ്എൽ 2026- 27 സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. അങ്ങനെയെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരെ വെച്ച് കളിക്കുമെന്നതാണ് ആരാധകരുടെ സംശയം.
ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളിക്കുമെന്ന് ഉറപ്പിച്ചെങ്കിലും ഇത് വരെ ടീമിലുള്ള താരങ്ങളുടെ എണ്ണം ആകെ 13 ആണ്. അതിനാൽ പുതിയ താരങ്ങളെ വാങ്ങിക്കാതെ ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കളിക്കാനാവില്ല.
ബ്ലാസ്റ്റേഴ്സ് ചില താരങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും നിലവിലെ ഉടമസ്ഥ കൈമാറ്റം പൂർത്തീകരിക്കാതെ സൈനിംഗുകൾ നടത്തില്ല എന്നാണ് നേരത്തെ വന്ന റിപോർട്ടുകൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കൂടി പുറത്ത് വരികയാണ്.
ഇക്കഴിഞ്ഞ എഫ്.പി. എ.ഐ അവാർഡിൽ രാജ്യത്തെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ മലയാളി താരം മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് റിപോർട്ടുകൾ. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജംഷദ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്നും പിന്മാറിയതും താരത്തിന് ജംഷദ്പൂരുമായുള്ള കരാർ അവസാനിച്ചതുമാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്.
സനാനെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. പ്രധാനമായും കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്സും താരത്തിന് ഓഫർ നൽകിയെങ്കിലും മുൻ നിര ക്ലബ്ബുകളെ ഉപേക്ഷിച്ച് സനാൻ ബ്ലാസ്റ്റേഴ്സിൽ വരില്ലെന്നായിരുന്നു ആരാധകർ കണക്ക് കൂട്ടിയത്. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് താരം ബ്ലാസ്റ്റേഴ്സിൽ താൽപര്യം കാണിച്ചത്.
താരത്തിന് ബ്ലാസ്റ്റേഴ്സിന് ചേരാൻ ആഗ്രഹമുണ്ടെന്നും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥ കൈമാറ്റവുമായി ബന്ധപ്പെട്ട നീക്കങ്ങൾ അദ്ദേഹം നിരീക്ഷിക്കുകയാണെന്നുമാണ് മാർക്കസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉടമസ്ഥ കൈമാറ്റത്തിൽ വ്യക്തത വരുത്തി സനാന് നല്ലൊരു ഓഫർ നൽകിയാൽ താരം ബ്ലാസ്റ്റേഴ്സിൽ വരുമെന്നതിൽ യാതൊരു സംശയമവുമില്ല.
സനാന് ബ്ലാസ്റ്റേഴ്സിനോട് താൽപര്യം കാണിച്ചത് ആരാധകർക്ക് ശുഭപ്രതീക്ഷയാണ്. ഇനി മറ്റു കാര്യങ്ങളിൽ സ്മൂത്ത് ആയി നടന്നാൽ അടുത്ത സീസണിൽ സനാൻ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിയും.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ ഉടനുണ്ടാവുമോ? അപ്ഡേറ്റ് പങ്ക് വെച്ച് ആശിഷ് നെഗി
- ബ്ലാസ്റ്റേഴ്സ് വിട്ടു: നോഹ പുതിയ ക്ലബ്ബിൽ കരാറൊപ്പിട്ടു
- പരിക്ക് വേട്ടയാടുന്നു, അവസരങ്ങൾ കുറഞ്ഞു; കരിയറിൽ കടുത്ത പ്രതിസന്ധിയുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം
സനാന്റെ കരിയർ

മലപ്പുറം സ്വദേശിയായ സനാൻ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സിലൂടെയാണ് യൂത്ത് കരിയർ ആരംഭിക്കുന്നത്. 2023 ലാണ് താരം ജംഷഡ്പൂർ എഫ്സിക്കൊപ്പം സീനിയർ കരിയർ ആരംഭിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിനായും ഈ 22 കാരൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബാളിന്റെ അടുത്ത ബിഗ് തിങ്ക് ആയാണ് താരത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
English Summary: Kerala Blasters are interested in signing FPAI Young Player of the Year, Mohammed Sanan, for the upcoming ISL season. Following Jamshedpur FC’s exit, the 22-year-old winger has expressed interest in joining Blasters, subject to the completion of the club’s ongoing ownership transfer process. (Kerala Blasters Mohammed Sanan)
