FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം: വീണ്ടും ആശ്വാസവാർത്തയുമായി മാർക്കസ്

ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.

മാഗ്‌നം സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കുന്നു. പകരം പുതിയ നിക്ഷേപകർ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കാൻ രംഗത്ത്. ഈ വാർത്ത നമ്മൾ കേട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. പല റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്ത് വരികയും ചെയ്തു. എന്നാൽ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. ഇതിനിടയിൽ ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്(Kerala Blasters ownership transfer).

അദ്ദേഹത്തിൻറെ പഴയ റിപ്പോർട്ടിന്റെ ആവർത്തനമാണ് ഇതെങ്കിലും മാർക്കസിനെ പോലെ ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ ഒരാൾ ഒരു അപ്‌ഡേറ്റ് പങ്ക് വെയ്ക്കുമ്പോൾ അതൊരു ശുഭപ്രതീക്ഷ കൂടിയാണ്.

ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ കൈമാറ്റം പൂർത്തിയാവുമെന്നുമാണ് അദ്ദേഹം വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

ഇതൊരു നീണ്ട കാത്തിരിപ്പാണെന്നും എങ്കിലും ആശ്വാസകരമായ ഒരു പരിസമാപ്തിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ അപ്ഡേറ്റ് ഒരു ആവർത്തനമാണ്. സമാനമായ അപ്ഡേറ്റുകൾ അദ്ദേഹം നേരത്തെയും അപ്ഡേറ്റ് ചെയ്തിരുന്നു. എങ്കിലും മാർക്കസിനെ പോലൊരാൾ ഇതാവർത്തിക്കുന്നത് കാര്യങ്ങൾ ശുഭകരമായി പൂർത്തിയാവുന്നു എന്നാണ്.

ALSO READ:

പുതിയ സൈനിംഗുകൾ

പുതിയ നിക്ഷേകരെത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ വാങ്ങിച്ച് തുടങ്ങും. നേരത്തെ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രാരംഭ ചർച്ചകൾ നടത്തിയെങ്കിലും കരാർ പൂർത്തീകരിച്ചിരുന്നില്ല. മറിച്ച് താരങ്ങളോട് കാത്തിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത്.

മറ്റൊരു മാധ്യമ പ്രവർത്തകനായ ആശിഷ് നെഗിയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ഒരു ബജറ്റ് തുക കണക്കാക്കിയെന്നും ഇതോടെ താരങ്ങളുമായുള്ള ചർച്ചകൾ പൂർത്തീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് സജീവമായി ഇടപെടൽ നടത്തുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ ചർച്ചകൾ നടത്തിയ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളിൽ കരാർ പൂർത്തീകരിക്കും.

മലയാളി താരം മുഹമ്മദ് സനാൻ. ഒഡീഷ എഫ്സി ഗോൾ കീപ്പർ അമരീന്ദർ സിങ് എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. കൂടാതെ മുൻ ചെന്നൈയിൻ എഫ്സി മിഡ്ഫീൽഡർ ജിതേന്ദ്ര സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ട്. മുൻ എഫ്സി ഗോവ താരം സാഹിൽ ടാവോറയുമായും ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയതായി ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കൂട്ടായ്മകളിൽ റൂമറുണ്ട്.

സീസൺ ഒക്ടോബറിൽ

Kerala Blasters ownership transfer

ഐഎസ്എൽ 2026- 27 സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ് സൂചനകൾ. 13 ടീമുകളാണ് ഇത്തവണ ലീഗിൽ പോരാടുക. കഴിഞ്ഞ സീസണിലെ ഐഎഫ്എൽ ചാമ്പ്യന്മാരയ ഡയമണ്ട് ഹാർബർ എഫ്സി ഇത്തവണ ഐഎസ്ഇ കളിക്കേണ്ട ടീമായിരുന്നു. എന്നാൽ ഐഎസ്എല്ലിൽ പങ്കെടുക്കാനായി എഐഎഫ്എഫിന് നൽകേണ്ട ഫീ നൽകാത്തതിനെ തുടർന്ന് ഡയമണ്ട് ഹാർബർ എഫ്സിയുടെ ഐഎസ്എൽ പ്രവേശനം നിഷേധിക്കുകയായിരുന്നു.

അതേ സമയം ജംഷഡ്പൂർ എഫ്സി ഐഎസ്എൽ പങ്കാളിത്തം ഉപേക്ഷിച്ചെങ്കിലും അവരുടെ ലൈസൻസ് ഉപയോഗിച്ച് ചർച്ചിൽ ബ്രദേഴ്സ് ഐഎസ്എൽ പ്രവേശനം നേടിയിട്ടുണ്ട്.

English Summary: The Kerala Blasters ownership transfer process has entered its final stages, according to sports journalist Marcus Mergulhao. This positive update boosts hopes for completing pending squad signings like Muhammed Sanan and Amrinder Singh. Meanwhile, ISL 2026-27 is slated to kick off on October 10 with 13 teams.